കോവിഡ് ബോധവത്കരണം ; ചുമരെഴുത്തുമായി കലാകാരൻമാരുടെ കൂട്ടായ്മ


Ad
കോവിഡ് ബോധവത്കരണം ; ചുമരെഴുത്തുമായി കലാകാരൻമാരുടെ കൂട്ടായ്മ
മാനന്തവാടി ∙ കോവിഡ്മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക്
ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബോധവത്കരണ സന്ദേശം പ്രചരിപ്പിച്ചും
കലാകാരൻമാരുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു. കേരള കോമേഴ്സ്യൽ ആർട്ടിസ്റ്റ്
വെൽഫെയർ അസോസിയേഷനിലെ അംഗങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ്
ബോധവത്കരണ ചുമരെഴുത്ത് നടത്തുന്നത്. ഭയമല്ല ജാഗ്രതയാണ് വേണ്ടത്, അകലം
പാലിക്കുക, മാസ്ക്ക് ധരിക്കുക തുടങ്ങിയവയാണ് ചുമരെഴുത്തിലെ വാചകങ്ങൾ.
ഇതിനൊടൊപ്പം ചിത്രങ്ങളും വരച്ച് ചേർക്കുന്നുണ്ട്.സ്വന്തം കയ്യിൽ നിന്നും പണം ചെലവഴിച്ചാണ് ബ്രഷും, പെയിന്റും വാങ്ങി
ചുമരിൽ ചിത്രങ്ങൾ തീർക്കുന്നത്. എഴുതുന്നത്.
ലോക്ക് ഡൗൺ കാരണം കലാകാരൻമാരുടെ ഉപജീവന മാർഗം
തടസ്സപ്പെട്ടിരിക്കുന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരിക
എന്നതും ചുമരെഴുത്ത് കൊണ്ട് ഉദ്ദേശിക്കുന്നതായി ഇവർ പറയുന്നു. ദ്വാരക
യുപി സ്ക്കുൾ മതിലിലെ രചനയ്ക്ക് ജില്ലാ പ്രസിഡന്റ് രതീഷ് അജന്തം,
സെക്രട്ടറി ലത്തീഫ് വണ്ടർഡിസൈൻ, എക്സിക്യുട്ടീവ് അംഗങ്ങളായ ബിനു ഹിമാസ്,
ഡെനീഷ് ആർട്ട്, സുധി ഇമേജ്, സതിഷ് രംഗ്, സുജേഷ് ഷേഡ് എന്നിവർ നേതൃത്വം
നൽകി. സ്ക്കൂൾ പ്രധാനധ്യാപകൻ സ്റ്റാൻലി ജേക്കബ്, കോർപ്പറേറ്റ് മാനേജർ ഫാ.
സിജോയ് ഇളകുന്നമ്പുഴ, ഫാ. ഷാജി മുളങ്കുടിയാങ്കൽ, റെനിൽ കഴുതാടി, എടവക
പഞ്ചായത്തംഗങ്ങളായ ഷിൽസൻ കോക്കണ്ടത്തിൻ, ശിഹാബ് ആയാത്ത് എന്നിവർ സഹായങ്ങൾ
നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *