മുഖംമൂടി ധാരികളുടെ ആക്രമണത്തിൽ ദമ്പതികൾ മരിച്ച സംഭവം; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്


Ad
മുഖംമൂടി ധാരികളുടെ ആക്രമണത്തിൽ ദമ്പതികൾ മരിച്ച സംഭവം; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്
പനമരം: പനമരം ആക്രമണത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്. കവർച്ചാ ശ്രമമായിരിക്കാം അക്രമത്തിനിടയാക്കിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരണപ്പെട്ട കേശവനും ഭാര്യ പത്മാവതിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അഞ്ചുകുന്ന് സ്കൂളിലെ റിട്ടയേർഡ് പി ടി അധ്യാപകനായിരുന്നു കേശവൻ.
വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. മുഖംമൂടി അണിഞ്ഞെത്തിയ രണ്ടു പേർ ഇവരുടെ വീട്ടിൽ കയറി അക്രമിക്കുകയായിരുന്നെന്നാണ് വിവരം. അജ്ഞാത സംഘത്തിൻ്റെ വെട്ടേറ്റ നെല്ലിയമ്പം കാവടം പത്മാലയത്തിൽ റിട്ട.അധ്യാപകൻ കേശവൻ (75) ഇന്നലെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഭാര്യ പത്മാവതിയെ (70) മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.  
   പത്മാവതിയുടെ അലർച്ച കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെട്ടു. കേശവനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം.  മഹേഷ്, മുരളി പ്രസാദ്, മിനിജ എന്നിവരാണ് മക്കൾ 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *