April 26, 2024

വയനാട്ടിലെ അനധികൃത മരം മുറി അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: ബി.ജെ.പി

0
Img 20210615 Wa0036.jpg
വയനാട്ടിലെ അനധികൃത മരം മുറി അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: ബി.ജെ.പി

മാനന്തവാടി: വയനാട്ടിലെ കോടികണക്കിന് രൂപയുടെ മരം മുറി അഴിമതിയുടെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് സജി ശങ്കർ.
മുട്ടിൽ മരംമുറി മാത്രം ഹൈ ലൈറ്റ് ചെയ്തു പോകുന്ന സാഹചര്യത്തിൽ ജില്ലയുടെ വിവിധസ്ഥലങ്ങളിൽ നടന്ന മരംമുറിയിൽ വമ്പൻ സ്രാവുകളെ രക്ഷപ്പെടുത്താനാണ് സർക്കാർ നീക്കമെന്നും സജി ശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ഒന്നാം പ്രതിയായ മരം മുറി കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നതിനാലാണ് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നത്. ആദിവാസി വിഭാഗത്തിൽപ്പെടുന്നതടക്കമുള്ള കർഷകർക്കെതിരെ കേസെടുക്കാനുള്ള ശ്രമം ബി.ജെ.പി എതിർക്കും. വ്യാഴാഴ്ച്ച മുതൽ ജില്ലയിൽ ഇതിനെതിരെ ശക്തമായ സമര മുറകൾക്ക് പാർട്ടി നേതൃത്വം നൽകും. നാളെ  രാവിലെ കലക്ട്രറ്റിനു മുമ്പിൽ നടക്കുന്ന പ്രതിഷേധ സമരം ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
കർഷകർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുന്ന സാഹചര്യത്തിൽ അവർക്ക് നിയമസഹായം നൽകാൻ രൂപീകരിച്ച സമിതി നാളെ കർഷകരെ നേരിൽ കണ്ട് വേണ്ട സഹായങ്ങൾ നൽകുമെന്നും സജി ശങ്കർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *