എസ് വൈ എസ് നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു

മേപ്പാടി: കൊവിഡിൻ്റെ പശ്ചാത്തലത്തിൽ അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായി മേപ്പാടി സെൻ്റ് ജോസഫ് യു പി സ്കൂൾ പരിസരം എസ് വൈ എസ് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. കാട് പിടിച്ച പരിസരം വെട്ടിവൃത്തിയാക്കി സഞ്ചാരയോഗ്യമാക്കി ശുചീകരണ വാരത്തിന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ ഉദ്ഘാടനം നിർവഹിച്ചു. എസ് വൈ എസ് നടത്തുന്ന ജനസേവന പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃകയാണന്നും അവർ പറഞ്ഞു. എസ് വൈ എസ് സാന്ത്വനം ക്യാപ്റ്റൻ യൂസുഫ് തലക്കൽ നേതൃത്വം നൽകി. സോൺ പ്രതിനിധികളായ നൗഫൽ സുഹ് രി, ശാഫി കടൂർ, നിശാദ്, കോട്ടത്തറ വയൽ സർക്കിൾ ഭാരവാഹികളായ സലാഹുദീൻ സഖാഫി, സൈനുൽ നിസാം, മുനീർ മദനി, യൂനിറ്റ് ഭാരവാഹികളായ ടി സഹദ്, ടി കെ ജുബൈർ, സൈനുദ്ദീൻ, കുഞ്ഞിമുഹമ്മദ്, ടി കെ അബ്ദുസലാം,
പി ടി എ പ്രസിഡൻ്റ് സൽമ ലത്വീഫ്, സ്കൂൾ പ്രതിനിധികളായ മഹബൂബ് മുക്കം, ബൈജു തുടങ്ങിയവർ പങ്കെടുത്തു. സോൺ കോർഡിനേറ്റർ ശാഫികടൂർ സ്വാഗതവും സ്കൂൾ പ്രതിനിധി അയൂബ് റിപ്പൺ നന്ദിയും പറഞ്ഞു



Leave a Reply