കൽപറ്റയിൽ ഗാന്ധി പ്രതിമ സ്ഥാപിക്കണം.: ഗാന്ധി ദർശൻ വേദി

കൽപറ്റ: കേരള ഗാന്ധി ദർശൻവേദി കൽപറ്റ നിയോജക മണ്ഡലം കൺവൻഷൻ പ്രമേയത്തിലൂടെ കൽപറ്റ ടൗണിൽ ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്ന് നഗരസഭയോട് അഭ്യർത്ഥിച്ചു.വിഭജനത്തിൻ്റെ രാഷ്ട്രീയവും വർഗ്ഗീയ ശക്തികളും സമൂഹത്തെ മലീമസമാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഗാന്ധിജിയാണ് നേരായ മാർഗ്ഗമെന്ന് വളരുന്ന തലമുറയെ ഓർമ്മപ്പെടുത്തേണ്ടത് ദേശസ്നേഹികളുടെ മുഴുവൻ ഉത്തരവാദിത്വമാണന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംഷാദ് മരയ്ക്കാർ കൺവെൻ ഉദ്ഘാടനം ചെയ്യവേ അഭിപ്രായപ്പെട്ടു.. നിയോജക മണ്ഡലം പ്രസിഡൻ്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആനുകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ ജവഹർ ബാലമഞ്ച് ജില്ല ചെയർമാൻ ഷാഫി പുൽപാറ പ്രഭാഷണം നടത്തി. ഗാന്ധി ദർശൻവേദി ജില്ല ചെയർമാൻ ഇ.വി അബ്രാഹം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുര്യാക്കോസ് ആൻറണി, നിയോജക മണ്ഡലം സെക്രട്ടറി പ്രമോദ് .ജി.തൃകൈപറ്റ, വിനി. എസ്.നായർ,ഗിരിജ സതീഷ്, 'ബന്നിവട്ടപറമ്പിൽ എന്നിവർ പ്രസംഗിച്ചു.



Leave a Reply