April 29, 2024

സൗജന്യ നൈപുണ്യ പരിശീലനം

0
Img 20220108 075909.jpg
 

കൽപ്പറ്റ:സംസ്ഥാന നൈപുണ്യ വികസന മിഷനായ കേസ് ,
കേരള അക്കാദമി ഫോർ സ്കിൽ എക്‌സലൻസ്, അസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ  ഉൾപ്പെടുത്തി ജില്ലാ നൈപുണ്യ വികസന കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന  വിമൻസ് ടൈലറിങ് (12.01.22 നിങ്ങളുടെ തുടക്കം), സെൽഫോൺ റിപ്പയർ ആൻഡ് സർവീസ്, അലൂമിനിയം ഫാബ്രിക്കേഷൻ (21.02.22 നു 
തുടക്കം) തുടങ്ങിയ  കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പുത്തൂർവയൽ എസ് ബി ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ വെച്ച് നടത്തുന്ന കോഴ്സിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർ ജില്ലാ സ്കിൽ കോർഡിനേറ്ററു മായോ (8592022365) ട്രെയിനിങ് സെന്ററുമായോ (8289942242, 8078711040) ബന്ധപെടുക. പ്രായപരിധി:18-45.
ക്ലാസുകൾ രാവിലെ 10 മുതൽ 4 മണി വരെ. ഭക്ഷണം കൊണ്ടുവരേണ്ടതില്ല. 
 പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും തൊഴിലോ സ്വയം തൊഴിലോ കണ്ടെത്താനുള്ള സഹായവും ലഭിക്കും. സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള ഇ ഡി പി  ക്ലാസുകളും പരിശീലന ശേഷം വിവിധ സർക്കാർ സബ്സിഡിയുള്ള വായ്പാ പദ്ധതികളിലൂടെ  ബാങ്കുകളിൽ നിന്ന്  വായ്പയെടുത്ത് സ്വയം തൊഴിൽ കണ്ടത്താനുള്ള സഹായവും നൽകുന്നതാണ്.
 പരിശീലനത്തിന് വരുന്നവർ ആധാർ കാർഡ് കോപ്പി, 3 ഫോട്ടോ, റേഷൻ കാർഡ് എന്നിവ കൊണ്ട് വരേണ്ടതാണ്. എസ് ബി ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം, മേപ്പാടി റോഡ് -പുത്തൂർവയൽ, ബാങ്ക് ജംഗ്ഷൻ, കൽപ്പറ്റ, വയനാട്.
04936 206 132
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *