April 28, 2024

ആശാ കിരണം: വസ്ത്ര ബാങ്ക് പദ്ധതി ശ്രദ്ധേയമാകുന്നു

0
Img 20220122 130454.jpg
മാനന്തവാടി:ആശാ കിരണം വസ്ത്ര ബാങ്ക് പദ്ധതി ശ്രദ്ധേയമാകുന്നു.
അലമാരിയിൽ ആർക്കും വേണ്ടാതെ അടുക്കിവെച്ചിരിക്കുന്ന വസ്ത്രങ്ങൾ ആവശ്യക്കാരിൽ എത്തിക്കുന്ന പദ്ധതിയാണ് വസ്ത്ര ബാങ്ക് പദ്ധതി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു നടപ്പിലാക്കിവരുന്ന ആശാകിരണം പദ്ധതിയുടെ ഭാഗമായി ട്ടാണ് വസ്ത്ര ബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രാദേശിക യൂണിറ്റുകളായ സോഷ്യൽ വെൽഫെയർ സൊസൈറ്റികൾ പ്രാദേശികമായി സമാഹരിക്കുന്ന ഉപയോഗിച്ച വസ്ത്രങ്ങൾ മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ക്യാമ്പസിൽ പ്രത്യകം തയ്യാറാക്കിയിരിക്കുന്ന അലമാരകളിൽ പൊതുവായി വെച്ചിരിക്കുകയാണ്. ഓരോ വിഭാഗത്തിലും വരുന്ന വസ്ത്രങ്ങൾ വേർതിരിച്ചു വൃത്തിയായി സൂക്ഷിക്കുന്നു. ആവശ്യമുള്ളവർക്ക് യഥേഷ്ടം വസ്ത്രങ്ങൾ ഇവിടെ നിന്നും എടുത്തുകൊണ്ടുപോകാവുന്നതാണ്. അലമാരിയിൽ വസ്ത്രങ്ങൾ കുറയുന്നതിനനുസരിച്ച് വീണ്ടും വസ്ത്രങ്ങൾ വെച്ചുകൊണ്ടിരിക്കും. സമൂഹത്തിൽ ഉന്നതനിലയിൽ ഉള്ള ഡോക്ടർമാർ, ബിസിനസുകാർ തുടങ്ങിയ ധാരാളം പേർ അവർക്ക് ആവശ്യമില്ലാത്ത വസ്ത്രങ്ങൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ എത്തിച്ചുതരാറുണ്ട്. വസ്ത്രം എടുത്തുകൊണ്ടുപോകുന്നതിനും ദിവസവും ധാരാളം പേർ ഇവിടെ വന്നുകൊണ്ടിരിക്കുന്നു. സാമ്പത്തിക പാരാധീനത മൂലം വസ്ത്രം വാങ്ങുവാൻ പ്രയാസമനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസമാവുകയാണ് ഈ വസ്ത്ര ബാങ്ക്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *