April 30, 2024

ജില്ലാ ആശുപത്രി: എം.എൽ. എ അനാവശ്യ വിവാദം സൃഷ്ടിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.

0
മാനന്തവാടി: മൾട്ടി പർപ്പസ് ഹോസ്പിറ്റൽ ബ്ലോക്ക് നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് തടസ്സം നിൽക്കുന്നുവെന്ന എം എൽ എ ഒ ആർകേളുവിന്റെ പ്രസ്താവന അടിസ്ഥാന രഹിതവും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി പത്രസമ്മേളനത്തിൽ പറഞ്ഞു.
മുൻ മന്ത്രി പി കെ ജയലക്ഷ്മി മുൻകയ്യെടുത്ത് നബാഡ് മുഖേന 45 കോടി രൂപയുടെ ഫണ്ട് അനുവദിക്കുകയും 2016ൽ തന്നെ എഎസ്സും ടി എസ്സും ലഭിക്കുകയും ശിലാസ്ഥാപന കർമ്മവും നിർവ്വഹിച്ച മൾട്ടിപർപ്പസ് ഹോസ്പിറ്റൽ നിർമ്മാണം തുടങ്ങാത്തത് പി ഡബ്ല്യുഡി യു ടെ യും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ്
2016 ആഗസ്റ്റ് ആറിന് ജില്ലാ ആസ്പത്രിയിൽ
കെട്ടിടം നിർമ്മിക്കാൻ സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി ഡബ്ല്യുഡിഎക്സിക്യൂട്ടീവ് എഞ്ചിനീയർ ജില്ലാ പഞ്ചായത്തിന് കത്ത് നൽകിയതിനെ തുടർന്ന് 20 16 ആഗസ്റ്റ് 10ന് തന്നെ ഭൂമി പിഡബ്ല്യുഡി ക്ക് കൈമാറാൻ തീരുമാനിക്കുകയും ജില്ലാ മെഡിക്കൽ ഓഫീസറെ തീരുമാനമറിയിക്കുകയും ചെയ്തു.
പുതിയ കെട്ടിടം പണിയുന്നതിന്നായി പഴയ കെട്ടിടം പൊളിച്ചുമാറ്റാനും ആഗസ്റ്റ് 20ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും തുടർനടപടികൾ സ്വീകരിക്കാൻ സുപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു പിന്നീടുണ്ടായ കാലതാമസം എൽ എസ് ജി ഡി വകുപ്പിന്റെ ഭാഗത്ത് നിന്നും ക്യത്യമായ വിധത്തിലുള്ള ഇടപെടലി ല്ലാത്തത് കൊണ്ടാണ്
ഭൂമി വിട്ടുനൽകണമെന്നല്ലാതെ മറ്റ് രേഖാമൂലമുള്ള ഒരു നിർദ്ദേശവും ഒരു വകുപ്പിന്റെ ഭാഗത്ത് നിന്നും ജില്ലാ പഞ്ചായത്തിന് ലഭിച്ചിട്ടില്ല എന്നിട്ടും ജില്ലാ പഞ്ചായത്തിന്റെ ഇടപെടൽ മൂലംപഴയ കെട്ടിടം പൊളിക്കാനുള്ള ജോലികൾ ആരംഭിച്ച സമയത്ത് എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കത്തയച്ചത് കാര്യങ്ങൾ അറിയാതെ വിവാദങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്.
      വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കാണുകയും അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരപ്പിക്കുന്നതും ശരിയായ നടപടിയല്ല
മൾട്ടി പർപ്പസ് ഹോസ്പിറ്റൽ ബ്ലോക്ക് കെട്ടിടനിർമ്മാണത്തിൽ ജില്ലാ പഞ്ചായത്തിന് യാതൊരു വിധ ബന്ധവുമില്ല പിഡബ്ല്യുഡിയാണ് കെട്ടിടം നിർമ്മിക്കേണ്ടത് ഇതിന് എം എൽ എ ഇടപെട്ട് നടപടികൾ എടുപ്പിക്കുകയാണ് വേണ്ടത്
ജില്ലാ ആസ്പത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഏറെ മുൻപന്തിയിലാണ്.
ഒ ആർ കേളു എംഎൽ എ യായി
ഒന്നര വർഷം കഴിഞ്ഞിട്ടും ജില്ലാ ആസ്പത്രിയിൽ എന്ത് വികസനമാണ് എം എൽ എ കൊണ്ട് വന്നതെന്ന് വ്യക്തമാക്കണം എം എൽ എ ഫണ്ടിൽ നിന്നും ഒരു രൂപ പോലും ജില്ലാ ആസ്പത്രിക്ക് ഒ ആർ കേളു അനുവദിച്ചിട്ടില്ല 
ജനങ്ങളുടെ ഇടയിൽ ഏറെ പ്രശംസകൾ നേടിഎടുത്ത
ജില്ലാ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ താറടിച്ചു കാണിക്കാനാണ് പുതിയ വിവാദങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്
ആരോഗ്യ വകുപ്പിന്റെയും സർക്കാറിന്റെയും അനാസ്ഥകാരണം ജില്ലാ ആസ്പത്രിയിലെ രോഗികൾക്കുള്ളപോഷകാഹാരംമുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു ഇത് മറച്ച് വെക്കാനാണ് ജില്ലാ പഞ്ചായത്തിന്നെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളത്
പോഷകാഹാര വിതരണമെങ്കിലും പുനസ്ഥാപിക്കാൻ എം എൽ എ മുൻകയ്യെടുക്കണം.
ജില്ലാ ആസ്പത്രിയിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ പോലും എം എൽ എ ഇടപെടലുകൾ നടത്തുന്നില്ല
ആരോഗ്യ വകുപ്പിൽ നിന്നും സർക്കാറിൽ നിന്നും നിരവധി കാര്യങ്ങൾ ജില്ലാ ആസ്പത്രിയിൽ ലഭ്യമാക്കേണ്ടതുണ്ട് .എം എൽ എ ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ജില്ലാ പഞ്ചായത്ത് എം എൽ എ യോട് അഭ്യർത്ഥിക്കുന്നുവെന്നും പ്രസിഡണ്ട് ഉഷാകുമാരി പറഞ്ഞു പത്ര സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അസ്മത്ത് മെമ്പർമാരായ എ പ്രഭാകരൻ മാസ്റ്റർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *