April 30, 2024

നെഹ്‌റു യുവ കേന്ദ്ര നാഷണല്‍ യൂത്ത് വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു

0
 നെഹ്‌റു യുവ കേന്ദ്രത്തിനു കീഴില്‍ നാഷണല്‍ യൂത്ത് വോളന്റീയര്‍മാരെ തെരെഞ്ഞെടുക്കുന്നതിന് സേവന തല്‍പരരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവ കേന്ദ്ര നടപ്പാക്കുന്ന യുവജന ക്ഷേമ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുക, യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് വോളന്റീയര്‍മാരുടെ പ്രധാന ചുമതലകള്‍. ബ്ലോക്ക്തലത്തില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക്  പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. പരമാവധി രണ്ടു വര്‍ഷക്കാലമാണ് നിയമന കാലാവധി. എസ്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത് യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 2018 ഏപ്രില്‍ 1 ന് 18 നും 29 നും ഇടയില്‍ പ്രായമുള്ളവരും വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം. റഗുലര്‍ കോഴ്‌സിനു  പഠിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. www.nyks.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ കല്‍പ്പറ്റ ഹരിതഗിരിയിക്കു  സമീപം നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ നേരിട്ടോ മാര്‍ച്ച് 13 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936202330 എന്ന നമ്പറില്‍ ബന്ധപ്പെടാം.
സര്‍ഗ്ഗായനം ജില്ലാതല സാഹിത്യ ചിത്രരചന ക്യാമ്പ് സമാപിച്ചു
…………………………………………..
  ജില്ലാ പഞ്ചായത്ത് വിജയജ്വാല, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്ന് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സര്‍ഗ്ഗായനം സാഹിത്യ ചിത്രരചന ക്യാമ്പ് പരിയാരം ഗവ.ഹൈസ്‌കൂളില്‍ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി എണ്‍പതോളം കുട്ടികളാണ് രണ്ടു ദിവസത്തെ ക്യാംപില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. മിനി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. രജനി,സീനിയര്‍ അസിസ്റ്റന്റ് എം. സുനില്‍ കുമാര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. സുഭദ്ര, പി.ടി.എ. പ്രസിഡന്റ് ഒ. കുട്ടിഹസ്സന്‍, സി.കെ. പവിത്രന്‍, അഷറഫ് വാഴയില്‍, സി. ജയരാജന്‍, വിനോദ് പുഷ്പത്തൂര്‍, അനീഷ് ജോസഫ്, ഫൈസല്‍ പാപ്പിന തുടങ്ങിയവര്‍ സംസാരിച്ചു. എഴുത്തുകാരായ ഷാജി പുല്‍പ്പള്ളി, അനില്‍ കുറ്റിച്ചിറ, പി.ജി. ലത, പി.കെ. ജയചന്ദ്രന്‍, ഏച്ചോം ഗോപി ചിത്രകാരന്മാരായ ആതിര ഉണ്ണികൃഷ്ണന്‍, ജയന്‍ മൊട്ടമ്മല്‍, നോവലിസ്റ്റ് ഹാരീസ് നെന്മേനി, മാത്യൂസ് വൈത്തിരി എന്നിവര്‍ ക്ലാസ്സെടുത്തു.
 സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ എഴുത്തുകാരുടെ പുസ്തകങ്ങളും മലയാളത്തിലെ അന്‍പതോളം എഴുത്തുകാരുടെ കത്തുകള്‍, പഴയകാല മാസികകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *