April 29, 2024

ടാര്‍ മിക്‌സിംഗ് പ്ലാന്റ് കൂളിവയലില്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്.

0
മാനന്തവാടി;ഏതാനം  വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊണ്ടര്‍നാട്ടിലും പിന്നീട് അഞ്ചുകുന്നിലും സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ട ടാര്‍ മിക്‌സിംഗ് പ്ലാന്റ് പനമരം പഞ്ചായത്തിലെ കൂളിവയലില്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്.പ്ലാന്റ് സ്ഥാപിക്കാനായി ചെറുകാട്ടൂര്‍ വില്ലേജിലെ കാപ്പിപ്ലാന്റേഷന്‍ രജിസ്‌ട്രേഷന്‍ ചെയ്ത രണ്ടര ഏക്കറോളം ഭൂമി ഉടമകളില്‍ നിന്നും ലീസിനെടുത്താണ് പ്രവൃത്തികള്‍ തുടങ്ങിയത്.നേരത്തെ ഇവിടെയുണ്ടായിരുന്ന കാപ്പിമരങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച് പിഴുതിമാറ്റി നിര്‍മാണാവശ്യത്തിനായി കല്ലുകളിറക്കിയിട്ടുണ്ട്
.ഈ സ്ഥലത്തിനോട് ചേര്‍ന്ന് നിരവധി സ്ഥാപനങ്ങളും വീടുകളും നിലവിലുണ്ട്.പ്ലാന്റ് സ്ഥാപിച്ചാല്ലുണ്ടാകുന്ന ആരേഗ്യ പ്രശ്‌നങ്ങളും അന്തരീക്ഷ മലിനീകരണവും പരിഗണിക്കാതെയാണ് ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണത്തിന് ചിലര്‍ കൂട്ടു നില്‍ക്കുന്നത്.
ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും റവന്യുവകുപ്പ് ഉന്നതഅധികാരികള്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും കാര്യമായ ഇടപെടലുകള്‍ നടത്തിയില്ലന്നാണ് നാട്ടുകാരുടെ ആരോപണം.ഇതേ തുടര്‍ന്ന് ടാര്‍മിക്‌സിംഗ് പ്ലാന്റിനെതിരെ കൂളിവയല്‍ മതിശ്ശേരിക്കുന്ന ആക്ഷന്‍കമ്മറ്റി രൂപീകരിച്ചതായി ഭാരവാഹികളും ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജോര്‍ജ് ഓരത്തിങ്കല്‍(ചെയര്‍മാന്‍)സുരേഷ്ബാബു മരപ്പള്ളില്‍(കണ്‍വീനര്‍)എം പി ഹരിദാസ്(ട്രഷറര്‍)എന്നിവരാണ് കമ്മറ്റി ഭാരവാഹികള്‍.നൂറുണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ആരോഗ്യ പ്രശ്‌നവും അന്തരീക്ഷമലിനീകരണവും സൃഷ്ടിക്കുന്ന പ്ലാന്റ് തുടങ്ങുന്നതിനെതിരെ ഏതറ്റം വരെയുള്ള പ്രക്ഷോഭവും സംഘടിപ്പിക്കുമെന്ന് ഇവര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ എ എന്‍ മുകുന്ദന്‍,ജോണ്‍ മാസ്റ്റര്‍,വിദ്യാധരന്‍വൈദ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *