May 3, 2024

മാനന്തവാടി മർച്ചന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന്

0
Img 20190624 Wa0179.jpg
മാനന്തവാടി മർച്ചന്റ് അസോസിയേഷൻ ദ്വൈവാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും.നഗരസഭ കമ്മൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജനറൽ ബോഡി യോഗം നടക്കുന്നതിനാൽ ഇന്ന് ഉച്ചവരെ വ്യാപാര സ്ഥാപനങ്ങൾ അവധിയായിരിക്കുമെന്നും നോ താക്കൾ പറഞ്ഞു.
രാവിലെ 9.30 മുതൽ അവാർഡ് ദാന ചടങ്ങ്, ചാരിറ്റി തുക കൈമാറൽ, നിയമബോധവൽക്കരണ ക്ലാസ്സ് എന്നിവ നടക്കും.ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ഒ.വി.വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തും. മാനന്തവാടിയിലെ വ്യാപാരികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യുകയും പരിഹാര നിർദ്ദേശങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ.ഉസ്മാൻ ,ജനറൽ സെക്രട്ടറി പി.വി.മഹേഷ്, ട്രഷറർ എൻ.പി.ഷിബി മറ്റ് ഭാരവാഹികളായ എം.വി.സുരേന്ദ്രൻ, ഇ.എ.നസീർ, ജോൺസൺ ജോൺ, കെ.എക്സ്.ജോർജ്, സുജിത്ത് കുമാർ സി.കെ., കെ.ഷാനു തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *