April 26, 2024

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക് സജീവമാക്കണമെന്ന് സിഫിയ ഹനീഫ്

0
Img 20190731 Wa0266.jpg
മാനന്തവാടി: 
പുരുഷൻമാരെക്കാൾ കൂടുതൽ സമയം മിച്ചം ലഭിക്കുന്ന സ്ത്രീകളുടെ പ്രവർത്തനംജീവകാരുണ്യ, സാമൂഹ്യ
പ്രവർത്തനങ്ങളെ സജീവമാക്കാൻ കഴിയും
കുടുംബ കാര്യങ്ങളും ,വീട്ടിലെജോലികളും കഴിഞ്ഞ ശേഷം 
ലഭിക്കുന്ന സമയം പാഴാക്കാതെ നിർദ്ദനരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാനായിസ്ത്രീകൾ വിനിയോഗിക്കണം.
മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ പുരുഷൻമാരെക്കാൾ കൂടുതൽ മനസ്സിലാക്കാൻ കഴിയുക സ്ത്രീകൾക്കാണ്.അത് കൊണ്ട് തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ സജീവമാക്കാൻ സ്ത്രീകൾക്ക് കഴിയും.
മനുഷ്യനന്മ ചെയ്യുക എന്ന ദൗത്യം ഏറ്റെടുത്ത് കൊണ്ട് സ്ത്രീകൾ സംഘടിച്ച് സേവന മേഖലകളിൽ 
പ്രവർത്തിച്ചാൽ സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്ന് സിഫിയ ഹനീഫ്
പറഞ്ഞു.
ഡബ്ല്യു.എം.ഒ.ബാഫഖി ഹോം ബക്രീദ് കാമ്പയിന്റെ ഭാഗമായി നടത്തപ്പെട്ട വനിതാ സംഗമത്തിൽ സ്ത്രീകളുടെ സാമൂഹിക ഉത്തരവാദിത്വം എന്ന വിഷയത്തെ ആസ്പദമാക്കി
 മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഡബ്ല്യു.എം.ഒ.ജനറൽ സിക്രട്ടറി എം.എ.മുഹമ്മദ് ജമാൽ, ഉൽഘാടനം ചെയ്തു.തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ മൈമൂന കോറോം അദ്ധ്യക്ഷത വഹിച്ചു. രോഗി പരിചരണം ഇസ്ലാലാമിന്റെ മാനവിക സമീപനം എന്ന വിഷയം കെ.ഇസ്മായിൽ ദാരിമി അവതരിപ്പിച്ചു.കെ.റഷീദ് മുസ്ല്യാർ,
പ്രാർത്ഥനക്ക് നേതൃത്വം നൽകി.കുഞ്ഞിപ്പീടിക മമ്മൂട്ടിഹാജി സ്വാഗതംപറഞ്ഞു.
എം.കെ.അബൂബക്കർ ഹാജി, മായൻ മണിമ,അണിയാരത്ത് മമ്മൂട്ടി ഹാജി, കെ.എം.അബ്ദുള്ള,വി.അസ്സൈനാർ ഹാജി, പി.വി.എസ്.മുസ്സ,
ഷിഹാബ് മലബാർ, ആലി കുട്ടി ഹാജി കുഞ്ഞോം,എം.അബ്ദുറഹിമാൻ, കബീർ മാനന്തവാടി, സൗജത്ത് ഉസ്മാൻ ,ആമിന അവറാൻ,
ആസ്യ പൊന്നാണ്ടി പടിഞ്ഞാറത്തറ
തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *