May 10, 2024

എല്‍ഡിഎഫും യുഡിഎഫും നിഴല്‍ യുദ്ധം നടത്തുന്നു: അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

0
Img 20191003 Wa0477.jpg
എല്‍ഡിഎഫും യുഡിഎഫും നിഴല്‍ യുദ്ധം നടത്തുന്നു: അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള 
കല്‍പ്പറ്റ: എല്‍ഡിഎഫും യുഡിഎഫും ബിജെപിക്ക് എതിരെ കേരളത്തില്‍നിഴല്‍ യുദ്ധം നടത്തു കയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍  അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. കല്‍പ്പറ്റയില്‍ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്‍ഡിഎ സഖ്യം അഞ്ചിടത്തും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലങ്ങളില്‍ 89 മുതല്‍ 3500 വരെ വോട്ടിന്റെ കുറവേ ബിജെപിക്കുള്ളു. ബിജെപിയുടെ ജയം തടയുന്നതിന് വേണ്ടി എല്‍ഡിഎഫും യുഡിഎഫും പരസ്പരം മത്സരിക്കുകയാണ്. ജനങ്ങളുടെ മുന്‍പില്‍ പരസ്പരം മത്സരിക്കുകയും തെരഞ്ഞെടുപ്പിന് തലേനാനള്‍ ഒന്നിക്കുന്നതും ആണ് ഇവരുടെ ചരിത്രം എന്നും അദ്ദേഹം പറഞ്ഞു. പതിനേഴ് കോടി അംഗങ്ങള്‍ ഉള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. ആരെ മത്സരിപ്പിക്കണം എന്നു തീരുമാനിക്കുന്നത് പാര്‍ലമെന്ററി ബോര്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി ആകും എന്ന് പറഞ്ഞാണ് ലീഗ് വോട്ട് പിടിച്ചത്. ജനങ്ങള്‍ അത് വിശ്വസിച്ചു. യുഡിഎഫ് പക്ഷത്തിന് അങ്ങനെ വിജയിക്കാനായി. അവരാണ് രാജ്യത്ത് ഭയരഹിതമായി ജീവിക്കാനാകില്ലന്ന് കള്ള പ്രചാരണം നടത്തുന്നത്.  ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ എംഎല്‍എ മാരുള്ള പാര്‍ട്ടിയാണ് ബിജെപി. ഏറ്റവും കൂടുതല്‍ ക്രിസ്റ്റ്യന്‍ എംഎല്‍എമാരും ബിജെപിയില്‍ തന്നെ. ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ഉള്‍പ്പെടെ എല്ലാ വിഷയവും ചര്‍ച്ച ചെയ്യപ്പെടും എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഇന്ത്യയില്‍ ഒരു ശതമാനം മാത്രം വോട്ടുള്ള സിപിഎം ആണ് ബിജെപിയെ അവഹേളിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന          കമ്മ്യൂണിസ്റ്റ്കാരെ ജനം കേരളത്തിലും തൂത്തെറിയുന്ന കാലവും വിദൂരമല്ലന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദകുമാര്‍ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *