April 27, 2024

ഗന്ധർവ്വസംഗീതം നിലച്ചു: വിടവാങ്ങിയത് വയനാടിന്റെ ഗാനഗന്ധർവ്വൻ

0
Syriac.jpg
കൽപ്പറ്റ: വയനാടിന്റെ  ഗാന ഗന്ധർവ്വൻ എന്ന പേരിൽ പ്രശസ്തനായ  സംഗീത അധ്യാപകനും ഗായകനുമായ സിറിയക് ടി  സൈമൺ വിടവാങ്ങിയതോടെ അസ്തമിച്ചത് വയനാടിന്റെ ഗന്ധർവ്വസംഗീതം. കഴിഞ്ഞ നാലര പതിറ്റാണ്ടായി സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സിറിയക്  ഗാനമേളട്രൂപ്പുകളിലൂടെയാണ് പ്രശസ്തനായത്.   തുടർന്ന് മ്യൂസിക് അധ്യാപകനായി സ്കൂളിൽ ജോലി ലഭിച്ചപ്പോഴും ഇത് തുടർന്നു. സംഗീത സംവിധായകൻ എന്ന നിലയിലും സംഗീത അധ്യാപകൻ എന്ന നിലയിലും നൂറ് കണക്കിന്  ശിഷ്യഗണങ്ങളാണ് ഉള്ളത്. 

ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്ന അദ്ദേഹത്തിന്റെ സ്വരം ലോകം മുഴുവനുള്ള മലയാളികളെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. 
പ്രശസ്ത ഗായകരായ കെ.ജെ.യേശുദാസ് , എം.ജി. ശ്രീകുമാർ , പി.ജയചന്ദ്രൻ തുടങ്ങിയവർക്ക് സിറിയക്ക് ടി സൈമൺ ട്രാക്ക് പാടിയിട്ടുണ്ട്. 
ഞായറാഴ്ച്ച ഉച്ചയോടെയായിരുന്ന ആരാധകരെ ഞെട്ടിച്ച ആ ദുരന്ത വാർത്തയെത്തിയത്. മരണ വിവര മറിഞ്ഞ് ധാരാളം പേർ മൃതദേഹം ഒരു നോക്കു കാണാൻ കൽപ്പറ്റ ലിയോ ആശുപത്രിയിലും പിന്നീട് പുൽപ്പള്ളിയിലെ വീട്ടിലുമെത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സീതാ മൗണ്ട് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ നിരവധി പ്രമുഖർ അനുശോചനമറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *