April 26, 2024

പൗരത്വ നിയമത്തിനെതിരെ വെള്ളമുണ്ട പഞ്ചായത്ത് മനുഷ്യച്ചങ്ങലയില്‍ ആയിരങ്ങള്‍ അണിനിരന്നു

0
Whatsapp Image 2020 01 14 At 6.22.15 Pm.jpeg


വെള്ളമുണ്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ആയിരങ്ങള്‍ അണിനിരന്നു. തരുവണയില്‍ നിന്നും ആരംഭിച്ച് വെള്ളമുണ്ട ടൗണ്‍ വരെ ആറ് കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ മനുഷ്യചങ്ങലയില്‍ കുട്ടികളെയുമേന്തിയ വീട്ടമ്മമാര്‍,വിദ്യാര്‍ത്ഥികള്‍,ത്രിതല പഞ്ചായത് ജനപ്രതിനിധകള്‍, രാഷ്ട്രിയ പാര്‍ട്ടി നേതാക്കള്‍,യുവാക്കള്‍ തുടങ്ങി നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു.വെള്ളമുണ്ടയില്‍ മാനന്തവാടി എം.എല്‍ എ.ഒ.ആര്‍ കേളു ആദ്യ കണ്ണിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയായിരുന്നു തരുവണയില്‍ അവസാന കണ്ണി.മനുഷ്യച്ചങ്ങലയില്‍ വെച്ച് കണ്ണികളായവര്‍ ജനാധിപത്യസംരക്ഷണ പ്രതിജ്ഞയെടുത്തു.മനുഷ്യചങ്ങലക്ക് സമാപനം കുറിച്ച് തരുവണ, എട്ടേനാല്‍ വെള്ളമുണ്ട ടൗണ്‍ എന്നിവിടങ്ങളില്‍ സമാപന പൊതുസമ്മേളനങ്ങള്‍ നടന്നു.വെള്ളമുണ്ടയില്‍ ഒ ആര്‍ കേളു എംഎല്‍എ യും എട്ടെനാലില്‍ കെഎല്‍ പൗലോസും തരുവണയില്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ ബി നസീമയും പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഫാ.തോമസ്,എ എന്‍ പ്രഭാകരന്‍,എം ചന്ദ്രന്‍ മാസ്റ്റര്‍,പി പി അയ്യൂബ്,പി മുഹമ്മദ് അഡ്വ.വേണുഗോപാലന്‍,ആണ്‍ഡ്രൂസ്‌ജോസഫ്,പി ജെ ആന്റണി,കെ ജെ പൈലി,ഷബീറലി വെള്ളമുണ്ട,ഫാ.സ്റ്റീഫന്‍ കോട്ടക്കല്‍,കെ കെ സി മൈമൂന,പി തങ്കമണി,മംഗലശ്ശേരിമാധവന്‍ ,വിനോദ് പാലയാണ,ജസ്റ്റിന്‍ ബേബി,പി സി ഇബ്രാഹിം,കെ സി ആലി, കെസികെ നജ്മുദ്ദീന്‍,തുടങ്ങിയവര്‍ വിവിധ പൊതുയോഗത്തില്‍ പ്രസംഗിച്ചു.പരിപാടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാപാരികള്‍ കടകളടച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *