May 2, 2024

കപട പരിസ്ഥിതിവാദികൾ അടിസ്ഥാന രഹിത ആരോപണങ്ങൾ നടത്തി ജൈവവൈവിധ്യ മേഖലയെ തകർക്കുന്നതായി പരാതി

0
Img 20200313 Wa0135.jpg
കൽപ്പറ്റ :കപട പരിസ്ഥിതിവാദികൾ അടിസ്ഥാന രഹിത ആരോപണങ്ങൾ നടത്തി ജൈവവൈവിധ്യ മേഖലയെ തകർക്കുന്നതായി  പരാതി. തിരുനെല്ലി പഞ്ചായത്തിലെ അപ്പ പാറയിൽ സ്ഥിതിചെയ്യുന്ന  ബ്രഹ്മഗിരി ബി കോഫി പ്ലാന്റേഷൻ സംബന്ധിച്ചാണ്  അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് മാനേജ്മെൻറ് കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    അത്തി, അരയാൽ ,കോളി, ഞാവൽ വീട്ടി, ആഞ്ഞിലി ,പ്ലാവ് തുടങ്ങി പതിനയ്യായിരത്തിലധികം വൻമരങ്ങൾ ഇവിടെയുണ്ട് .കാപ്പിയുടെ സംരക്ഷണത്തിനായി നട്ടുവളർത്തുന്നതും കാലപ്പഴക്കംചെന്ന തുമായ സിൽവർ ഓക്ക്  മരങ്ങളും ഈ ഭൂമിയിലുണ്ട്. നിലവിലുള്ള കാപ്പി തോട്ടത്തിൽ കാലപ്പഴക്കത്താൽ കേടുവന്ന ,ഉൽപാദനം കുറഞ്ഞ ചെടികൾ മാറ്റി പുതിയ തൈകൾ നട്ടു വളർത്താൻ ഉള്ള ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ് .പ്രത്യേകിച്ച് ആഗോളതാപനത്തിൽ കാലാവസ്ഥാവ്യതിയാനം നേരിടുന്ന പശ്ചിമഘട്ടത്തിനു ഏറെ ഉപകാരപ്രദമാകും എന്നതാണ് ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ സ്ഥലം. നൂറുകണക്കിന് പക്ഷികൾ വന്യജീവികൾ  എല്ലാത്തിന്റെയും  ആവാസകേന്ദ്രമാണ് ഇവിടെ . ഏഴര ഏക്കർ നെൽവയൽ ഇവിടെ സംരക്ഷിക്കപ്പെടുന്നു. 10 സെൻറ്  വയലിൽ 18 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിക്കപ്പെടുന്നുണ്ട് . 350 ലധികം സൂക്ഷ്മ ജീവികളുടെ ആവാസവും ഇവിടെയുണ്ട്. കൂടാതെ ഔഷധസസ്യ കൃഷി, പരിപാലനം ,സംസ്കരണം ,വിപണനം   എന്നിവയും തേനീച്ച കൃഷിയും സംരക്ഷണവും ഇവിടെ നടന്നുവരുന്നു. ഇന്ത്യയിലെ നാടൻ പശു വർഗ്ഗങ്ങൾ ആയ വെച്ചൂർ, ഗീർ, ഓങ്കോൾ , സഹിവാൾ,  കാങ്കയം തുടങ്ങിയ ഇനങ്ങളുടെ സംരക്ഷണവും പച്ചക്കറി, പഴങ്ങൾ തുടങ്ങിയവയുടെ കൃഷിയും ഇവിടെ നടന്നു വരുന്ന പദ്ധതികൾ ആണെന്ന് ഇവർ പറഞ്ഞു.
സംസ്ഥാന സർക്കാരിൻറെ കാർബൺ ദുരിത പ്രവർത്തനങ്ങൾക്കായി ബ്രഹ്മഗിരി പാന്റേഷൻ  രാജ്യത്തിനുതന്നെ മാതൃകയാണ്.  പ്രവർത്തനങ്ങൾക്കായി പ്രദേശവാസികളായ നൂറിലധികം ആളുകൾ ദിവസവും ഇവിടെ ജോലി ചെയ്യുന്നു കൃഷിയിലൂടെ ജൈവവൈവിധ്യ സംരക്ഷണവും സാധ്യമാകുന്ന പദ്ധതികളാണ് ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തികച്ചും സുതാര്യമായി പ്രകൃതി സൗഹൃദമായ കാർഷികമേഖലയിൽ ഇടപെടുന്ന മാനേജ്മെൻറ് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അടുത്തകാലത്തായി ചില ഉന്നയിച്ചിട്ടുണ്ട് മരം മുറിക്കൽ സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങൾ ആരംഭിച്ച വാർത്താസമ്മേളനം നടത്തുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ പേരിൽ ചിലർ നടത്തുന്ന ഇക്കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ഇവർ പറഞ്ഞു. 
        യഥാർത്ഥ പ്രകൃതിസംരക്ഷണം നടത്തുന്ന ചെറുകിട വൻകിട കൃഷിക്കാർ ക്കെതിരെ വ്യാജ പരാതികളും വാർത്തകളും  പ്രചരിപ്പിച്ചു നടത്തുന്ന ഇത്തരക്കാരുടെ പ്രകൃതിസംരക്ഷണം ഏതുതരത്തിലുള്ളതാണെന്ന് ജനങ്ങൾ വിലയിരുത്തണമെന്നും ഇവർ പറഞ്ഞു .വയനാട്ടിലെ ഗോത്ര വിഭാഗങ്ങളെയും മറ്റു മുൻനിർത്തി വർഷംതോറും ഇത്തരം കപട പരിസ്ഥിതിവാദികൾ ജനങ്ങളെയും സർക്കാരിനെയും കബളിപ്പിക്കുന്നു . വയനാട്ടിലെ നെൽവയലുകളും ചതുപ്പുകളും സംരക്ഷിക്കപ്പെടണം. 
     ബ്രഹ്മഗിരി ബി എസ്റ്റേറ്റ് എതിരെ നടത്തിയ അടിസ്ഥാനരഹിതമായ  വാർത്തകളെയും ആരോപണങ്ങളെയും കുറിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി നേതാവിനോട് മാനേജ്മെൻറ് ഫോണിൽ ചോദിച്ചപ്പോൾ പറഞ്ഞു കേട്ട അറിവിൻറെ അടിസ്ഥാനത്തിലാണ് പ്രസ്താവനയിറക്കിയത് എന്ന് പറയുകയും അതെല്ലാം പരിഹരിക്കുന്നതിനു വേണ്ടി ഉള്ള സാഹചര്യങ്ങൾ ഒരുക്കി തന്നാൽ മതി എന്നായിരുന്നു മറുപടി.  ഇത്തരം വ്യക്തികൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് കർഷക സമൂഹത്തെ ചൂഷണം ചെയ്യുന്ന പ്രവണതകൾ അവസാനിപ്പിക്കേണ്ടത്   ആവശ്യമാണെന്ന് ഇവർ പറഞ്ഞു. നല്ല രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെ അടിസ്ഥാന രഹിത പരാതി നൽകി സാമൂഹ്യപ്രതിബദ്ധതയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സമയവും സേവനവും നഷ്ടപ്പെടുത്തി ജനങ്ങൾക്കും സർക്കാരിനും നഷ്ടമുണ്ടാക്കുന്ന ഇത്തരം ആളുകൾക്കും സംഘടനകൾക്കെതിരെ നിയമപരമായും  സാമൂഹ്യപരമായും ഉള്ള ഇടപെടലുകൾ നടത്തേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം ആണെന്നും ഇവർ പറഞ്ഞു. നിയമ വിദഗ്ധൻ അഡ്വ ജോർജ് ജോസഫ് , മാനേജർ വിജയകുമാർ  , ബയോഡൈവേഴ്സിറ്റി കൺസൾട്ടന്റ് സ്റ്റാൻലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *