May 2, 2024

കൊറോണ സംശയിച്ച് വിദേശിയെ ആട്ടിയോടിക്കാൻ ശ്രമം :ആരോഗ്യ വകുപ്പ് ഇടപെട്ട് നിരീക്ഷണ കേന്ദ്രത്തിലാക്കി.

0
കൽപ്പറ്റ: 

കൊറോണ സംശയിച്ച്  വിദേശിയെ ആട്ടിയോടിക്കാൻ ശ്രമം :ആരോഗ്യ വകുപ്പ് ഇടപെട്ട് നിരീക്ഷണ കേന്ദ്രത്തിലാക്കി. പടിഞാറത്തറയിലാണ്  സംഭവം. മാനസിക വെല്ലുവിളികൾക്ക്  ചികിത്സയിലുള്ള ഉള്ള വിദേശ പൗരനെ  ആളുകൾ ഒറ്റപ്പെടുത്താൻ ശ്രമിച്ചതോടെ ആരോഗ്യവകുപ്പ് ഇടപെടുകയായിരുന്നു.ഇറ്റലിയിൽ നിന്നെത്തിയ വിനോദസഞ്ചാരിക്കാണ് ദുരനുഭവമുണ്ടായത്. ഡിസംബർ അഞ്ചു മുതൽ  ഇന്ത്യയിൽ ഉള്ള ആളാണ് ഇദ്ദേഹം. കൊറോണയുടെ  യാതൊരു സാഹചര്യവും ഇല്ലാത്ത ഇദ്ദേഹത്തെ ഇറ്റലിക്കാരൻ എന്ന ഒറ്റ കാരണം   കൊണ്ട് ഒറ്റപ്പെടുത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് കൗൺസിലിംഗ് അടക്കം നൽകി.അദ്ദേഹവുമായി ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ടെന്നും  ഗൃഹാന്തരീക്ഷത്തിൽ അദ്ദേഹത്തിന്  സൗകര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട് എന്നും ആരോഗ്യ കേരളം ജില്ലാ ഓഫീസർ ഡോക്ടർ അഭിലാഷ് പറഞ്ഞു
സംഭവത്തെ വയനാട് ജില്ലാ കലക്ടർ അപലപിച്ചു . ഇത്തരം സംഭവങ്ങൾ ഇനി  ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും കലക്ടർ പറഞ്ഞു.
അകാരണമായി ഭീതി പരത്താൻ ശ്രമിച്ചാൽ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു.
ഇതിനിടെ ഫ്രാൻസിൽ നിന്നെത്തിയ  മറ്റ് അഞ്ച് വിനോദസഞ്ചാരികളെ മുൻകരുതൽ ഭാഗമായി കൽപ്പറ്റയിലെ റിസോർട്ടിൽ നിരീക്ഷണത്തിൽ താമസിച്ചിട്ടുണ്ട് .മാർച്ച് 7ന് ഇന്ത്യയിൽ എത്തിയവരാണ് ഇവർ . വയനാട്ടിൽ വിനോദസഞ്ചാരത്തിന് വിലക്കില്ലങ്കിലും
വിദേശ വിനോദ സഞ്ചാരികളുടെ
വിവരങ്ങള്‍ നൽകണമെന്ന്  ജില്ലാഭരണകൂടം യോഗം ചേർന്നു തീരുമാനമെടുത്തു..

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ  റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും ടൂറിസം അധികൃതരെ യഥാസമയം അറിയിക്കുകയും വേണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വിവരങ്ങള്‍ നല്‍കണം.  ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദിഷ്ട കാലയളവ് കഴിയാതെ ബാഹ്യ ഇടപെടലുകള്‍ നടത്തരുത്. ഇക്കാര്യത്തില്‍ ആരോഗ്യ, പോലീസ് വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
നിരീക്ഷണത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവരെ പരിസരവാസികള്‍ ഒറ്റപ്പെടുത്തുന്നതായുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും നാടിന്റെ പൊതു നന്മയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു വരികയാണ്. ഇങ്ങനെയുള്ളവരെ പുറത്ത് നിന്നും മാനസികമായി തകര്‍ക്കുന്ന പ്രവണതകള്‍ ശരിയല്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരുടെ ബാഹുല്യം നിയന്ത്രിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ പ്രവാഹം നിയന്ത്രിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. വൃദ്ധ സദനങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണവും രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രിക്കും. അവലോകന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, എന്‍.എച്ച്.എം.ഡി.പി.എം ഡോ.ബി.അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *