May 2, 2024

കരുതലും സ്നേഹവും: താങ്ങായി തണലായി ഒരു വാർട്സ് ആപ്പ് കൂട്ടായ്മ

0
Img 20200804 095329.png
ബത്തേരി: – തികച്ചും സാധാരണക്കാരായ നിഷ്കളങ്കരയായ നിരവധിയാളുകൾ താമസിക്കുന്ന ഒരു പ്രദേശമാണ് സു .ബത്തേരിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള പഴേരി എന്ന ഗ്രാമം …കൂടുതലും കൃഷിയെ ആശ്രയിച്ചും ,കൂലിപ്പണിയെടുത്തും ജിവിക്കുന്നവരാണ് ഇവിടുത്തെ ഭൂരിപക്ഷം പേരും. എന്നാൽ ഇവിടെ രൂപം കൊണ്ട എൻ്റെ ഗ്രാമം പഴേരി എന്ന വാർട്സ് ആപ്പ് കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ തന്നെ ശ്രദ്ധ നേടുകയാണ്.  സാമൂഹ്യ പ്രവർത്തകൻ കൂടിയായ സഫീർപഴേരിയുടെ മനസ്സിൽ ഉദിച്ച ഒരു ആശയമാണ് ഗ്രാമത്തിലെ എല്ലാവരെയും ഉൾപ്പെടുത്തി കൊണ്ടുള്ള വാർട്സ് ആപ്പ് കൂട്ടായ്മ എന്നത് .തുടർന്ന് 2015 ആഗസ്റ്റ് 2 ന് എൻ്റെ ഗ്രാമം പഴേരി എന്ന പേരിൽ വാർട്സ് ആപ്പ് കൂട്ടായ്മ നിലയിൽ വന്നു. ഈ അഞ്ച് വർഷത്തിനുള്ളിൽ ഈ കൂട്ടായ്മ ജില്ലയിലെ വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായി.കൂട്ടായ്മയുടെ പ്രവർത്തനം ഇപ്പോഴും മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. ആർക്കെങ്കിലും എന്തെങ്കിലും ഒരു വിഷമം ശ്രദ്ധയിൽപ്പെട്ടാൽ അവിടെ ഓടി എത്താൻ ഈ കൂട്ടായ്മ ഉണ്ടാകും. ഈ ഗ്രാമത്തിലെ പലരും വിദേശത്തും ,സ്വദേശത്തെ മറ്റ് സ്ഥലങ്ങളിലും ജോലി ചെയ്യുന്നവരായി ഉണ്ട്. ഇവരെല്ലാം തങ്ങൾക്കായി ചെയ്യാൻ കഴിയുന്ന സഹായം ഗ്രൂപ്പിലൂടെ ചെയ്തു കൊണ്ടിരിക്കുന്നു. നിരവധി വാർട്സ് ആപ്പ് കൂട്ടായ്മ പലയിടത്തും ഉണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതെ മുതിർന്നവരും ,സ്ത്രീകളും ,കുട്ടികളും അടങ്ങുന്ന ഈ കൂട്ടായ്മ പ്രവർത്തനം കൊണ്ട് ശ്രദ്ധ നേടുകയാണ്.ഈ കാലത്ത് സാഹചര്യങ്ങൾ കൊണ്ട്  പല രീതിയിൽ വഴി തെറ്റി പോകുന്ന യുവാക്കൾക്ക് ഒരു മാതൃകയാണ് പഴേരിയിലെ യുവാക്കളെന്നതും ശ്രദ്ധേയമാണ്.കാരണം യുവാക്കളാണ് ഈ കൂട്ടായ്മയുടെ മുൻനിരക്കാർ …. സഫീർ പഴേരി ,ദിലീപ് വി.ഡി ,പി.ലത്തീഫ് ,കെ.ജെ സനു ,ശ്രീഹരി ,സലിത്ത് ശശി ,ഷമീർ ഷാഫി തുടങ്ങിയ യുവാക്കളാണ് എൻ്റെ ഗ്രാമം പഴേരിവാർട്സ് ആപ്പ് കൂട്ടായ്മയുടെ അമരക്കാർ …ഒപ്പം ഇവർക്ക് പിന്തുണയുമായി പഴേരിയിലെ ഗ്രാമവാസികളും …..
           ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *