May 2, 2024

കൽപ്പറ്റ നഗരത്തിൻ്റെ വിവിധ ഭാഗങ്ങൾ ശ്രേയസ്സ് വയനാടിൻ്റെ സന്നദ്ധ പ്രവർത്തകർ അണു വിമുക്തമാക്കി

0
Img 20200820 Wa0346.jpg
കൽപ്പറ്റ : കോവിഡ് – 19. സാമൂഹ്യ  വ്യാപന പശ്ചാത്തലത്തിൽ കൽപ്പറ്റ നഗരത്തിൻ്റെ വിവിധ ഭാഗങ്ങൾ ശ്രേയസ്സ് വയനാടിൻ്റെ സന്നദ്ധ പ്രവർത്തകർ അണു വിമുക്തമാക്കി. നഗര സഭാ കാര്യാലയം, ബസ് സ്റ്റാൻറ്, പോലീസ് സ്റ്റേഷൻ തുടങ്ങിയ പൊതു സ്ഥലങ്ങളും ബസ്സുകൾ ഓട്ടോ റിക്ഷകൾ എന്നിവയാണ് അണുവിമുക്തമാക്കിയത്. ശുചീകരണത്തിൻ്റെ  ഔദ്യോഗിക ഉദ്ഘാടനം കൽപ്പറ്റ നഗര സഭാ ചെയർപേഴ്സൺ സനിതാ ജഗദീഷ് നിർവഹിച്ചു സെക്രട്ടറി സന്ദീപ് കുമാർ കൽപ്പറ്റ എസ്.ഐ മാരായ മുഹമ്മദ് എ, ജിതിൻ തോമസ്, സി.പി.ഒ രതീലേഷ്, വയനാട് ഐ.എ.ജി കോ-ഓർഡിനേറ്റർ അമീത് രാവണൻ, ശ്രേയസ് എക്സി. ഡയറക്ടർ അഡ്വ. ഫാദർ ബെന്നി ഇടയത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജിലി ജോർജ്ജ്, എന്നിവർ സംസാരിച്ചു:  ശ്രേയസ്സിൻ്റെ മുപ്പത്തി അഞ്ച് സന്നദ്ധ പ്രവർത്തകർ അണു നശീകരണ യജ്ഞത്തിൽ പങ്കാളികളായി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *