May 17, 2024

കര്‍ഷകരുടെ ഭൂമിക്ക് കൈവശരേഖ-കര്‍ഷകസംഘം സമരത്തിലേക്ക്

0
Img 20200916 Wa0320.jpg
.
മാനന്തവാടി; ജസ്സി, കല്ലുമൊട്ടംകുന്ന്, കല്ലിയോട്ട്, ചിറക്കര പ്രദേശത്തെ കൈവശക്കാരായ കര്‍ഷകര്‍ക്ക് പട്ടയവും, കൈവശരേഖയും  അനുവദിക്കണമെന്ന ആവശ്യവുമായി കേരളകര്‍ഷകസംഘം സമരമാരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷങ്ങളായി കര്‍ഷകര്‍ കൈവശം വെച്ചിരുന്നതും പട്ടയം  ലഭിച്ചിരുന്നതുമായ ഭൂമിയ്ക്കുവരെ  ഇപ്പോള്‍ നികതി  സ്വീകരിക്കുന്നില്ല. ഈ ഭൂമിയുടെ ഈടിന്മേല്‍ കര്‍ഷകര്‍ ബാങ്ക് വായ്പവരെ എടുത്തിരുന്നു. പാരിസണ്‍ എസ്റ്റേറ് മാനേജ്‌മെന്റ്  മിച്ച ഭൂമിയയായി കൈമാറിയ ഭൂമിയാണ് ഇതില്‍ വളരെയധികവും. എല്ലാവര്‍ക്കും കൈവശ രേഖ നല്‍കി വന്നിരുന്നതും നികുതി സ്വീകരിച്ചിരുന്നതുമാണ്. പട്ടയം ലഭിച്ച ഭുമിക്ക് കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥയില്‍ എല്ലാ രേഖകളും നല്‍കിവന്നിരുന്നു. ഇപ്പോള്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നും വീട് വയ്ക്കാന്‍ പോലും കഴിയുന്നില്ല. ഉദ്യോഗസ്ഥന്മാര്‍ ഗവ: നയത്തിന് വിരുദ്ധമായ നടപടികള്‍ളാണ് സ്വീകരിച്ചുവരുന്നതെന്നും ഓരോ ഉദ്യോഗസ്ഥര്‍മാറിവരുമ്പോള്‍ ഓരോരുത്തരും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പ്രത്യേക സര്‍വ്വേ ടീമിനെ ഏല്പിച്ച് സര്‍വ്വേ പൂര്‍ത്തികരിക്കണമെന്നും കര്‍ഷകരുടെ ഭുമിയ്ക്ക് കൈവശ രേഖ നല്‍കുകയും നികുതി സ്വീകരിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷക സംഘം മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി വില്ലേജാഫീഫിസിലേയ്ക്ക് സെപ്റ്റംബര്‍ മാസം 24 ന് രാവിലെ  മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികളായ എം എം ആന്റണി,സി കെ ശങ്കരന്‍,കെ എം വര്‍ക്കി,പി ജി വിജയന്‍,എം സോമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *