May 17, 2024

കിണർ റീചാർജിലൂടെ കുടിവെള്ള ലഭ്യത: നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽ പ്രൊജക്ട് ശ്രദ്ധേയമാകുന്നു.

0
Img 20200916 Wa0358.jpg
വേനൽക്കാലത്തു വറ്റുന്ന കിണറുകളിൽ കുടിവെള്ളം ഉറപ്പു വരുത്തുക എന്നലക്ഷ്യത്തോടെ കിണർ റീച്ചാർജിങ് പദ്ധതി നടപ്പാക്കി നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽ പ്രൊജക്റ്റ്  ശ്രദ്ധേയമാകുന്നുനബാർഡിന്റെസാമ്പത്തിക സഹായത്തോടെ വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി   തൊണ്ടർനാട്ഗ്രാമ പഞ്ചായത്തിലെ മട്ടിലയംപോർലോംനീർത്തട പ്രദേശങ്ങളിൽ നടപ്പിലാക്കി വരുന്നനൂതന പദ്ധതിയാണിത്.  വർഷം തോറും കിണറ്റിലെ ജല ലഭ്യത കുറയുന്നതു വഴി കിണർവറ്റിപോകുന്നത് ഒഴിവാക്കുകകിണറുകളിലെജലം വറ്റുന്നതനുസരിച് കിണറ്റിലെ വെള്ളത്തിൽഉണ്ടാകുന്ന ജല മലിനീകരണം കുറക്കുക,  ഭൂഗർഭ ജല സമൃദ്ധി ഉറപ്പു വരുത്തുകവർഷംമുഴുവൻ സുരക്ഷിത കുടിവെള്ളം നൽകുകഎന്നീ ലക്ഷ്യങ്ങളോടെയാണ് കിണർ റീ ചാർജിങ്പരിപാടി നടപ്പിലാക്കുന്നത്.  പുരമുകളിൽ  പെയ്യുന്ന മഴവെള്ളത്തെ പൈപ്പ് വഴി ശേഖരിച്ചുഒരു ഫിൽറ്റർ ടാങ്കിലൂടെ കടത്തിവിട്ട്മഴവെള്ളത്തിലെ ജല മാലിന്യങ്ങൾ നീക്കി പൈപ്പ്വഴി കിണറ്റിലേക്ക് ശേഖരിക്കുന്ന രീതിയാണ്കിണർ റീചാർജിങ്ഫിൽറ്റർ ചെയ്ത മഴവെള്ളംപൈപ്പ് വഴി കിണറിലെ ജല നിരപ്പിന് താഴെ ഒന്ന്രണ്ടു റിങ്ങുകൾക്ക് മുകളിൽ വരത്തക്കരീതിയിൽ മഴവെള്ളം പൈപ്പിലൂടെകടത്തിവിടുന്നുകരിനല്ല തരിയുള്ള പുഴ മണൽമെറ്റൽ ചിപ്സ് , പുഴയിൽ നിന്ന് ശേഖരിക്കുന്നചെറിയ പരൽ കല്ലുകൾ,  ഫൈബർ നെറ്റ്എന്നിവയാണ് ഫിൽറ്റർ ടാങ്കിലെ ഫിൽറ്റർ മീഡിയആയി ഉപയോഗിക്കുന്നത്ഒരു വർഷംപുറമുകളിൽ പെയ്തിറങ്ങുന്ന 03 ലക്ഷത്തോളംലിറ്റർ മഴയിൽ ഒരു ലക്ഷം ലിറ്റർ കിണറിൽറീചാർജ് ചെയ്യാൻ സാധിച്ചാൽ വർഷം മുഴുവൻഗുണമേന്മ ഉള്ള കുടിവെള്ളം ഉറപ്പുവരുത്തുവാൻസാധിക്കുംകഴിഞ്ഞ വർഷം യൂനിസെഫ്ന്റെസാമ്പത്തിക സഹായത്തോടെ വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കിയകിണർ റീചാർജിങ് പരിപാടി വൻവിജയമായിരുന്നുവേനൽക്കാലത്തുകുടിവെള്ളം ലഭിക്കാത്ത 20 കിണറുകൾ ആണ്പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്ഇതിൽമട്ടിലയം നീർത്തട പ്രദേശത്തെ നിരവിൽപുഴ യു പി സ്കൂളിലെ കിണറും ഉൾപ്പെടുന്നുപദ്ധതിപ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ്സൊസൈറ്റിയും വില്ലജ് നീർത്തട കമ്മിറ്റിയുംനേതൃത്വം നൽകുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *