May 3, 2024

വെങ്ങപ്പള്ളി ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആക്ഷൻ കമ്മിറ്റി

0
Img 20201008 Wa0279.jpg
വെങ്ങപ്പള്ളി പഞ്ചായത്തിൽ പ്രവത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് എന്ന ക്വാറിയുടെ പ്രവർത്തനം
നിർത്തിവെക്കണമെന്ന്  ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ  കൽപ്പറ്റയിൽ 
വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വെങ്ങപ്പള്ളി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് എന്ന ക്വാറി പ്രദേശവാസികൾക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നതെന്നും, ക്വാറിയിൽ നിന്നുള്ള സ്ഫോടനങ്ങളുടെ ഭാഗമായി നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. 2018 19 കാലയളവിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ പണി പൂർത്തീകരിച്ച വീടുകളുടെ ഭിത്തികൾക്കുപോലും വിള്ളലുകൾ സംഭവിച്ചു. സമീപത്തെ വീടുകളുടെ തറ, കിണർ എന്നിവയ്ക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഇതുമൂലം പ്രദേശവാസികൾ ഭീതിയോടെയാണ് കഴിഞ്ഞു വരുന്നത്. സ്പോടനം നടത്തുന്നതിനു മുൻപ് ക്വാറിയുടെ 250 മീറ്റർ പരിധിയിൽ ആളുകളെ നിർത്തിയോ, സൈറൻ വഴിയോ അറിയിപ്പ്  നൽകണമെന്നാണ് കരിങ്കൽ ഖനന നിയമത്തിൽ  ഉള്ളെങ്കിലും ക്വാറി ഉടമകൾ ഇത് പാലിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ക്വാറിയുടെ നിയമലംഘനം ചൂണ്ടിക്കാണിച്ചും, ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിയും അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. വിവരാവകാശ പ്രകാരം നൽകിയ പല അപേക്ഷകളിലും കൃത്യമായ മറുപടി നൽകാൻ വില്ലേജ് ഓഫീസർ തയ്യാറാവുന്നില്ലെന്നും ഇവർ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിക്കേണ്ട അധികൃതർ ക്വാറി മാഫിയെ സംരക്ഷിക്കുന്നതിനാണ് പ്രവർത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി.  ഇതിൻറെ ഭാഗമായി വരുംദിവസങ്ങളിലും വിവിധ ഓഫീസുകളിലേക്ക് ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ പരിപാടികൾ നടത്താനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി കുഞ്ഞമ്മദ്, ദാമോദര കുറിപ്പ്, സലിം, ഇ ബാവ, എ ഹക്കിം തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *