May 5, 2024

സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ നടത്തി.

0
Mg 9910 Copy.jpg
കൽപ്പറ്റ : പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബി നസീമ നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി സി നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലയിൽ സർക്കാർ -എയ്ഡഡ് വിഭാഗങ്ങളിലെ 1 മുതൽ 7വരെ ക്ലാസ്സുകളുള്ള  263-ഉം 8 മുതൽ 12 വരെ ക്ലാസ്സുകളുള്ള  155 ഉം ഉൾപ്പടെ മൊത്തം 418 സ്ക്കൂളുകളിലാണ്  ഹൈടെക് വിന്യാസം പൂർത്തിയായത്. ഇതിൻ്റെ ഭാഗമായി 35 78 ലാപ്ടോപ്പ്, 2118 മൾട്ടി മീഡിയാ  പ്രൊജക്ടറുകൾ,3046. യു.എസ്. ബി    സ്പീക്കർ ,I351  മൗണ്ടിങ്ങ് ആക്സസറീസ്, 864 സ്ക്രീൻ,155 ഡി.എസ്.എൽ ആർ. ക്യാമറ,155 മൾട്ടി ഫംഗ്ഷൻ പ്രിൻ്റർ 155 എച്ച് ഡി. വെബ് _ ക്യാം, 14643 ടെലിവിഷൻ എന്നിവ ജില്ലയിലെ സ്ക്കൂളുകളിൽ. വിന്യസിച്ചു ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ ഉഷാദേവി മുഖ്യപ്രഭാഷണം നിർവഹിച്ചു നഗരസഭാ കൗൺസിലർമാരായ അഡ്വ ടി ജെ ഐസക്, അജി ബഷീർ, പ്രിൻസിപ്പാൾ എ.സുധാ റാണി വൈസ് പ്രിൻസിപ്പൽ എം. കെ. അനിൽകുമാർ, കൈറ്റ് മാസ്റ്റർ ട്രെയിനർ മുഹമ്മദ് അലി, നയന ടി ജെ, എം .പി. കൃഷ്ണകുമാർ ,വി.ജി.വിശ്വേഷ്, കെ.ആർ .ബിനീഷ്, എം .വി .ഷാജി എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *