May 5, 2024

കോറോത്തെ സെന്റ് മേരീസ് ക്വാറിയുടെ പ്രവർത്തന അനുമതി ഉടൻ നിർത്തിവെക്കണം എ.ഐ.ടി.യു.സി

0
കോറോത്തെ സെന്റ്  മേരീസ് ക്വാറിയുടെ പ്രവർത്തന അനുമതി ഉടൻ നിർത്തിവെക്കണം എ.ഐ.ടി.യു.സി മാനന്തവാടി താലൂക്ക് കമ്മിറ്റി. 
 കോറോത്ത് പ്രവർത്തിച്ചിരുന്ന സെൻമേരിസ് കോറി 2018 2019 പ്രണയകാലത്ത് പൂർണമായി മണ്ണിടിഞ്ഞു പ്രവർത്തന യോഗ്യമല്ലാതെ  ആയതാണ്.നിരവധി വാഹനങ്ങൾ മണ്ണിനടിയിൽ ആവുകയും ക്വാറി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതാണ്. പ്രസ്തുത ക്വാറി ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് ഉന്നത ഉദ്യോഗസ്ഥ സംഘവും സന്ദർശിക്കുകയും പരിശോധന നടത്തി ക്വാറി ഒരുകാരണവശാലും പ്രവർത്തിക്കാൻ പാടില്ല എന്നും പ്രവർത്തിച്ചാൽ ആ പ്രദേശത്തിനും നിരവധി ജീവനുകൾക്ക് ഭീഷണിയാണെന്നും റിപ്പോർട്ട് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ക്വാറി അടച്ചുപൂട്ടാൻ ഉത്തരവ് ഉണ്ടാവുകയും ചെയ്തതാണ്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പോലും ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ ഉത്തര വിട്ടതാണ്. എന്നാൽ ഇപ്പോൾ നിർമ്മാണസാമഗ്രികളുടെ ലഭ്യത കുറവ് എന്ന മുട്ടാപ്പോക്ക് ന്യായം കണ്ടെത്തി ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വീണ്ടും ക്വാറി പ്രവർത്തനം തുടങ്ങാനുള്ള ഉത്തരവ് സമ്പാദിക്കുകയും അതിനു വേണ്ട പ്രവർത്തനങ്ങളുമായി ക്വാറി മുതലാളി മുന്നോട്ടു പോവുകയാണ്.  പ്രദേശത്തിന് ഒന്നാകെ ഭീഷണിയായ ക്വാറി പ്രവർത്തനം വീണ്ടും തുടങ്ങാനുള്ള നീക്കം ഉദ്യോഗസ്ഥ മുതലാളി അവിശുദ്ധ കൂട്ടുകെട്ടിന്റെ  ഭാഗമാണ്. ഈ വിഷയം വിജിലൻസ് അന്വേഷണം നടത്തി ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവണം. ക്വാറി മുതലാളിയുടെ ജനങ്ങളുടെ ജീവൻ പണയം വെച്ചുള്ള കച്ചവട താൽപര്യം അവസാനിപ്പിക്കണം. പ്രദേശവാസികൾക്ക് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി പരിപാടികൾ നടത്തുമെന്നും എഐടിയുസി മാനന്തവാടി താലൂക്ക് കമ്മിറ്റി പ്രസ്താവിച്ചു. യോഗത്തിൽ താലൂക്ക് സെക്രട്ടറി അസീസ് കോട്ടയിൽ, പ്രസിഡണ്ട് കെ സജീവൻ, കെ പി വിജയൻ, വി വി ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *