May 7, 2024

ദളിത് വിദ്യാർത്ഥി സമരം ഒത്തുതീർപ്പാക്കണം: 50 കേന്ദ്രങ്ങളിൽ ഐക്യദാർഡ്യ സമരം

0
Img 20201023 Wa0305.jpg
ആദിവാസി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിൽപ്പ് സമരം നടത്തി
 ആദിവാസി ദലിത് വിദ്യാർത്ഥികൾ സെപ്റ്റംബർ 28 മുതൽ നടത്തി വരുന്ന വിദ്യാഭ്യാസ അവകാശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൻപതോളം കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ നിൽപ്പുസമരം നടന്നു.ആദിശക്തി സമ്മർ സ്കൂൾ വിദ്യാർത്ഥികൾ സുൽത്താൻ ബത്തേരി സിവിൽ സ്റ്റേഷൻ കേന്ദ്രം കൂടാതെ മാനന്തവാടി ഗാന്ധി ജംഗ്‌ഷൻ, കല്പറ്റ സിവിൽ സ്റ്റേഷൻ, പുൽപ്പള്ളി ടൗൺ എന്നീ കേന്ദ്രങ്ങളിൽ കൂടെ ഇന്ന് സത്യാഗ്രഹ സമരം നടത്തി. എം.എസ്.. എഫ്.   വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നിരവധി പഞ്ചായത്ത്‌ ഭരണ കേന്ദ്രങ്ങളുടെ മുൻപിലും,ബഹുജൻ യൂത്ത് മൂമെന്റിന്റെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുൻപിൽ മൂന്ന് കേന്ദ്രങ്ങളിൽ  ഐക്യദാർഢ്യ സമരം നടത്തി.  ഫ്രറ്റേണിറ്റി മൂമെന്റിന്റെ നേതൃത്വത്തിൽ കല്പറ്റ സിവിൽ സ്റ്റേഷൻ, ബത്തേരി സ്വതന്ത്ര മൈതാനി, മാനന്തവാടി ടൗൺ എന്നിവിടങ്ങളിലും ഐക്യദാർഢ്യ നിൽപ്പ് സമരം നടത്തി.ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആദിവാസി ഊരുകളിലും കേരള ആദിവാസി ഫോറത്തിന്റെ നേതൃത്വത്തിൽ എ.ചന്തുണ്ണിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിലും ഐക്യദാർഢ്യം നടന്നു. മാനന്തവാടിയിൽ  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സമരത്തിന് വയനാട്ടിലെ പണിയ വിഭാഗത്തിലെ ആദ്യത്തെ എംപിയെ കാരൻ ആയിട്ടുള്ള മണികണ്ഠൻ സി ഉദ്ഘാടനം ചെയ്തു.ആദിശക്തി സമ്മർ സ്കൂളിൽ വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും ആയ വിപിൻ കെ വി അശ്വതി കെ വി എന്നിവർ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വിശദീകരിച്ചു.പ്ലസ് വൺ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ എന്ന അശാസ്ത്രീയമായ രീതി അവസാനിപ്പിച്ചു എസ് ടി വിദ്യാർഥികൾക്ക് പ്രത്യേക ബാച്ച് അനുവദിക്കുക,ഗോത്ര  വർഗ്ഗത്തിലെ TTC B. ed കാർക്ക്  സ്ഥിര നിയമനം നൽകുക, മെന്റർ ടീച്ചർമാരെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക,  ബിരുദ്ധ ബിരുദാനന്തര പ്രവേശനത്തിന് എല്ലാത്തരം  ഫീസുകളും സൗജന്യം ആക്കുക,അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിക്കുന്നുണ്ട്.ആദിവാസി വിദ്യാർത്ഥികൾ ഇരുപത്തി മൂന്ന് ദിവസമായി ബത്തേരി സിവിൽ സ്റ്റേഷനു മുൻപിൽ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തെ വിവിധ സംഘടനകൾ നടത്തിയ നിൽപ്പ് സമരത്തിന്റെ ഭാഗമായാണ് ആദിവാസി വിദ്യാർത്ഥികൾ ഗാന്ധിപാർക്കിൽ 11 മണി മുതൽ 2 മണി വരെ നിൽപ്പ് സമരം നടത്തിയത്.നിൽപ്പ് സമരം നടത്തിയ വരെ ആദിവാസി ഗോത്രമഹാസഭ കോഡിനേറ്റർ എം  ഗീതനന്ദൻ, ഫ്രട്ടേണിറ്റി മൂവ്മെന്റ് ജില്ലാപ്രസിഡണ്ട് ലത്തീഫ്, ആദിവാസി ഗോത്ര മഹാസഭ പ്രവർത്തകൻ രമേശൻ കോയാലി പുരഎന്നിവർ സംസാരിച്ചു.  മണി താളം ആദിവാസി കലാ സംഘത്തിന്റെ തുടികൊട്ടും പാട്ടും ഐക്യദാർഢ്യ ത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന നിൽപ്പ് സമരത്തിന് ആദി ശക്തിയുടെ കോഡിനേറ്റർ, ബി എ മലയാളം വിദ്യാർത്ഥിയുമായ രേഷ്മ ഉദ്ഘാടനം ചെയ്തു. മറ്റു കോർഡിനേറ്റർമാരായ വിജീഷ്, രജനി, ജിഷ്ണു എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഇവർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ഫ്രറ്റെണിറ്റി മൂമെന്റിന്റെ ജില്ലാ കമ്മിറ്റി അംഗം അസറലി, ബഹുജൻ യൂത്ത് മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് അശ്വിൻ ഭീം നാഥ് എന്നിവർ സംസാരിച്ചു.  നിൽപ് സമരത്തിന് ഐക്യദാർഡ്യവും പിൻന്തുണയുമായി  ഊരുകളിൽ നിന്ന് ആദിവാസി വനിതാ പ്രസ്ഥാനം അമ്മിണി വയനാടിന്റെ നേതൃത്വത്തിൽ, രക്ഷിതാക്കളും വിദ്യാർത്ഥികളും   പങ്കെടുത്തു.
ബത്തേരി മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രകടനത്തോടെ ആരംഭിച്ച സമരത്തിൽ മണി കെ സി അഭിവാദ്യം അർപ്പിക്കുകയും, ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ശുഹൈബ് മുഹമ്മദ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയും ചെയ്തു. സമരത്തിൽ ശ്രീജിത്ത്, രാഹുൽ പുസ്കി, നിമിഷ, ശിവൻ, യദു എന്നിവർ പങ്കെടുത്തു.
പുൽപ്പള്ളി- യിൽ നടന്ന നിൽപ്പ് സമരം കേരള ആദിവാസി ഫോറം ജില്ലാ പ്രസിഡന്റ് ചന്തു ഉണ്ണി ഉൽഘാടനം ചെയ്തു, ബാലൻ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഇതിൽ ആദി ശക്തി സമ്മർ സ്കൂളിൽ നിന്ന് രാഹുൽ, എബിൻ എന്നിവർ പങ്കെടുത്തു.നാളെ 24 ന്  എം.എസ്.എഫിന്റെ നേതൃത്വത്തിൽ 6 കേന്ദ്രങ്ങളിൽ കൂടെ ഐക്യദാർഢ്യ നിൽപ്പുസമരം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *