April 28, 2026

ലോറി അപകടം;സ്കാനിയ ബസ് കുറ്റ്യാടി ചുരത്തിൽ കുടുങ്ങി;ഗതാഗത തടസ്സം പുനഃസ്ഥാപിച്ചു

0
WhatsApp Image 2021-02-24 at 9.47.44 AM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ഇന്ന് രാവിലെ മുതൽ കുറ്റ്യാടി ചുരത്തിൽ ഉണ്ടായ ഗതാഗത തടസ്സം പുനഃസ്ഥാപിച്ചു.ലോറി അപകടത്തെ തുടർന്നും കെഎസ്ആർടിസി സ്കാനിയ ബസ് ചുരം വളവിൽ കുടുങ്ങിയതുമായിരുന്നു തടസ്സത്തിന് കാരണം. ഇരുചക്ര വാഹനങ്ങൾക്ക് മാത്രം കടന്നു പോകാമെങ്കിലും ഗതാഗതം ഏകദേശം പൂർണ്ണമായി തന്നെ നിലച്ച അവസ്ഥയിലായിരുന്നു. താമരശ്ശേരി ചുരത്തിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് എല്ലാ വലിയ വാഹനങ്ങളും ഈ വഴിയാണ് പോകുന്നത്. അതുകൊണ്ട് തന്നെ ഗതാഗത തടസ്സം വലിയ രീതിയിൽ തന്നെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി.

കുറ്റ്യാടി ചുരത്തിൽ ലോറി അപകടത്തെ തുടർന്നും, കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് ചുരം വളവിൽ കുടുങ്ങിയതിനെ തുടർന്നും ഗതാഗത തടസ്സം നേരിടുന്നു. രാവിലെ ആറര മുതൽ ഗതാഗതം ഏകദേശം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങൾക്ക് കടന്നു പോകാം. താമരശ്ശേരി ചുരത്തിൽ റോഡ് ഇടിഞ്ഞത് കാരണം എല്ലാ വലിയ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത് ..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *