ജില്ലാ സന്ദര്‍ശനത്തിനിടയില്‍ ആഡംബര ഭക്ഷണം വേണ്ട; മാതൃകയായി തമിഴ്നാട് ചീഫ് സെക്രട്ടറി


Ad

ജില്ലകളില്‍ സന്ദര്‍ശനത്തിന് എത്തുമ്ബോള്‍ ആഡംബര ഭക്ഷണം വേണ്ടെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി വി ഇരൈ അന്‍പ്. ജില്ലകളിലെ സന്ദര്‍ശനത്തിന് എത്തുമ്ബോള്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് ആഡംബരമായി ഭക്ഷണം തയ്യാറാക്കുന്ന രീതിക്ക് മാറ്റം ആവശ്യപ്പെട്ടാണ് തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. ലഘുവായ പ്രഭാതഭക്ഷണവും അത്താഴവും പച്ചക്കറി മീല്‍സും മതിയെന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി വിശദമാക്കിയത്.

അതിലും കൂടിയ ഒരുക്കങ്ങളുടെ ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. തനിക്ക് വലിയ രീതിയിലുള്ള ആഡംബര ഭക്ഷണത്തോട് താല്‍പര്യമില്ലെന്നും വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്. കൊവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായുള്ള യോഗങ്ങള്‍ക്കായി വിവിധ ജില്ലാ സന്ദര്‍ശനം നടക്കുന്നതിന്‍റെ ഭാഗമായാണ് തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *