ലക്ഷ്മണൻ മാസ്റ്റർക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി എം.പി.


Ad
സുൽത്താൻ ബത്തേരി : വയനാട് ഡയറ്റ്, പൂമല ബി.എഡ് സെൻറർ എന്നിവിടങ്ങളിലെ മുൻ പ്രിൻസിപ്പാളും, വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായ ഡോക്ടർ പി. ലക്ഷ്മണൻ മാസ്റ്റർക്ക് ബി.എഡ് സെന്ററിലെ പൂർവ്വ വിദ്യാർത്ഥികൾ വ്യത്യസ്തമായ പിറന്നാൾ ആഘോഷം ഒരുക്കി. വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ ലക്ഷ്മണൻ മാസ്റ്റർ നൽകിയ ശ്രദ്ധേയമായ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി എം പി പിറന്നാളാശംസകൾ അറിയിച്ചു. 'ടീച്ചിംഗ്-മിഷൻ വിത്ത് എ വിഷൻ' എന്ന വിഷയത്തിൽ ഡോ.സി എൻ ബാലകൃഷ്ണൻ നമ്പ്യാർ പ്രഭാഷണം നടത്തി. ദീർഘ വീക്ഷണത്തോടുകൂടി ചെയ്യേണ്ട തൊഴിലാണ് അധ്യാപനം എന്നും ആ മഹത്ത്വം എന്നും നിലനിർത്തണമെന്നും ലക്ഷ്മണൻ മാസ്റ്റർ ഓർമിപ്പിച്ചു. പൂമല ബി.എഡ് സെൻറർ പ്രിൻസിപ്പൽ ഇൻ ചാർജ് മിനി സതീഷ്, ഡോ. സീന തോമസ്, ഡോ. സുദീപ് കെ എസ്, ഡോ. രമിളാദേവി, വിൽസൺ കെ ഐ, രാജേന്ദ്രൻ എം കെ, ബിനു ടി ജെ, ഷാജി സി സി, മുനീർ പി പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *