അഡ്വ. ടി സിദ്ദിഖ് എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചു വന്യമൃഗശല്യം: കൂടും ക്യാമറകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി


Ad

കല്‍പ്പറ്റ: വന്യമൃഗശല്യം രൂക്ഷമായ പൊഴുതന ഗ്രാമപഞ്ചായത്തിലെ ശ്രീപുരം, അത്തിമൂല, മൂവെട്ടി പ്രദേശങ്ങള്‍ അഡ്വ. ടി സിദ്ദിഖ് എം എല്‍ എ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് പുലിയിറങ്ങി വളര്‍ത്തമൃഗങ്ങളെയടക്കം കൊന്നിരുന്നു. പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വനംമന്ത്രി, ഡി എഫ് ഒ, ജില്ലാകലക്ടര്‍ എന്നിവരോട് എം എല്‍ എ ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും കൂട് വെച്ച് അടിയന്തരമായി പുലിയെ കൂടുന്നതിന് നടപടി സ്വീകരിക്കണമെന്നും എം എല്‍ എ നിര്‍ദേശം നല്‍കി. ജനങ്ങളുടെ ഭീതി അകറ്റാന്‍ സത്വര നടപടി സ്വീകരിക്കണം. വന്‍കിട, ചെറുകിട എസ്റ്റേറ്റുകളില്‍ കാട് പിടിച്ചുകിടക്കുന്നത് മൂലം വന്യമൃഗങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. യഥാസമയം എസ്റ്റേറ്റുകള്‍ പരിപാലിക്കപ്പെടാത്തതിന്റെ അനന്തരഫലമാണ് ഇത്തരത്തില്‍ വന്യമൃഗങ്ങളുടെ താവളമാകാന്‍ കാരണം. അതുകൊണ്ട് അടിയന്തരമായി വന്‍കിട, ചെറുകിട എസ്റ്റേറ്റ് ഉടമകളെ വിളിച്ച് പ്രത്യേകയോഗം ചേരാനും എം എല്‍ എ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് പാവപ്പെട്ടവരുടെ ഉപജീവനമാര്‍ഗമായ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും എം എല്‍ എ നിര്‍ദേശിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *