May 10, 2024

പോഷണ മാസാചരണം: ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി

0
കൽപ്പറ്റ: ആരോഗ്യ വകുപ്പിന്റെയും, ആരോഗ്യ കേരളം വയനാടിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ പോഷണ മാസാചരണത്തിന്റെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം നല്‍കി. കോവിഡ് വ്യാപന ഘട്ടത്തില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യം എല്ലാ പ്രായക്കാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ മുഴുവൻ ആശ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയത്. ജീവിതശൈലി രോഗങ്ങളെ തടയുന്നതില്‍ പോഷകാഹാരത്തിനുള്ള പങ്ക് കണക്കിലെടുത്താണ് 2018 മുതൽ പോഷണ മാസാചരണം നടത്തി വരുന്നത്. മീനങ്ങാടി സി.എച്ച്.സി ഹാളിൽ നടന്ന പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങളും പോഷകാഹാരവും എന്ന വിഷയത്തില്‍ കൽപ്പറ്റ ജനറൽ ആശുപത്രി എൻ.സി.ഡി ഡയറ്റീഷ്യൻ ഷാക്കിറ സുമയ്യ ആശ പ്രവര്‍ത്തകര്‍ക്ക് ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ടി.പി. ഷിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ആരോഗ്യ കേരളം വയനാട് ഡി.പി.എം ഡോ. സമീഹ സൈതലവി, മീനങ്ങാടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ കെ.പി. കുഞ്ഞിക്കണ്ണൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, കെ.എം. ഷാജി, എ.എൻ. ഗീത, സുജമോൾ, സജേഷ് ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *