ക്ഷേമനിധി അംഗങ്ങൾ ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത ഇ.എസ്.ഐ.ഇ.പി.എഫ് പരിധിയിൽ വരാത്തതും ആദായ നികുതി അടക്കുന്നതുമല്ലാത്ത 59 വയസ്സു വരെയുള്ള അംഗങ്ങൾ അക്ഷയ കേന്ദ്രത്തിൽ ഹാജരായി ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ എന്നീ രേഖകൾ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഡാറ്റാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ 12 അക്ക ഐഡി കാർഡ് ലഭിക്കും.
രജിസ്ട്രേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് തൊഴിലാളികൾ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ ഭാഗമായും കോവിഡ് മഹാമാരി , പ്രകൃതി ദുരന്തം എന്നിങ്ങനെ പലവിധ ദുരിതാശ്വാസ സേവന പദ്ധതികകളിൽ കേന്ദ്ര സർക്കാർ നൽകുന്ന സഹായം ഈ കാർഡ് വഴിയായിരിക്കും തൊഴിലാളികൾക്ക് ലഭിക്കുക. ഫോൺ 04936 206878



Leave a Reply