വയനാട് മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാർ അടക്കമുള്ള 148 ജീവനക്കാരെ പിരിച്ചുവിട്ടു. ആസ്പത്രി പ്രവർത്തനം താളം തെറ്റുന്നു

മാനന്തവാടി: നാഷണൽ ഹെൽത്ത് മിഷൻ കോവിഡ് ബ്രിഗേഡിൻ്റെ ഭാഗമായി താൽക്കാലികമായി മെഡിക്കൽ കോളേജിൽ നിയമിച്ച ജീവനക്കാരെയാണ് ജില്ലാ ആസ്പത്രി സൂപ്രണ്ട് ഒക്ടോടോബർ ഇരുപതിന്
പിരിച്ചുവിട്ടത്.
നേരത്തേ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലം പ്രവർത്തനം താളം തെറ്റിയ മെഡിക്കൽ കോളേജിൽ കൊറോണഐസെ ലേഷൻ വാർഡ് തുടങ്ങുകയും
കോവിഡ് ബ്രിഗേഡിൻ്റെ ഭാഗമായി ജീവനക്കാരെ നിയമിക്കുകയും ചെയ്തത്ഏറെ അനുഗ്രഹമായി മാറുകയായിരുന്നു.
എന്നാൽ കോവിഡ് ബ്രിഗേഡ് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും, കൊറോണ
ഐ സെലേഷൻ വാർഡ് പ്രവർത്തിക്കുകയും ചെയ്യുന്നത് മൂലം ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക്ജോലി ഭാരം കൂടുകയും ആസ്പത്രി പ്രവർത്തനം താളം തെറ്റുന്ന സ്ഥിതിയുമാണുള്ളത്.
16, മെഡിക്കൽ ഓഫീസർ, ഒരു ഫിസിയാർ ട്രിസ്റ്റ്, നാല് ദന്തൽ സർജൻ,48 സ്റ്റാഫ് നഴ്‌സ്, മൂന്ന് ഫാർമസിസ്റ്റ്, മൂന്ന് റേഡിയോഗ്രാഫർ, 15നഴ്സിംങ്ങ് അസിസ്റ്റൻ്റ്, രണ്ട്അനസ്തേഷ്യ ടെക്നോളജിസ്റ്റ്, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, മൂന്ന് ഡ്രൈവർ, 27 ക്ലീനിംങ്ങ്സ്റ്റാഫ് ,രണ്ട് പാർട് ടൈം സ്വീപ്പർ, 12 മൾട്ടി പർപ്പസ് വർക്കർ, ഒരു റേഡിയോഗ്രാഫർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
പിരിച്ചുവിടപ്പെട്ടജീവനക്കാർ ഐഡൻ്റിറ്റി കാർഡ്, കൈവശമുള്ള സർക്കാർ വക രജിസ്റ്ററുകൾ, അനുബന്ധ ഉപകരണങ്ങളും നഴ്സിംങ്ങ് സൂപ്രണ്ടിനെതിരികെ ഏൽപ്പിക്കേണ്ടതാണെന്നും, ജില്ലാ ആസ്പത്രി സൂപ്രണ്ടിൻ്റെ ഉത്തരവിൽ പറയുന്നു.
148 ജീവനക്കാരും പിരിഞ്ഞ് പോയതോടെ മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം താളം തെറ്റിയത് മൂലം ഒ.പി.യിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്കും, കിടത്തിചികിത്സ തേടുന്ന രോഗികൾക്കും, ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.
അതിന്നിടെ മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ നിയമിക്കുന്നുണ്ടെങ്കിലും ആരെയും ഇവിടെ ജോലി ചെയ്യാൻ അനുവദിക്കാതെ ആരോഗ്യ വകുപ്പ് തന്നെ സ്ഥലം മാറ്റുകയാണ്.
മെഡിക്കൽ കോളേജിൽ നിയമിച്ച
14 ഡോക്ടർമാരെ വർക്ക് അറേജ്മെന്റിന്റെ പേരിൽ സ്ഥലം മാറ്റുകയാണ് ചെയ്തത്.
കഴിഞ്ഞ ഫിബ്രവരിയിൽ മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ
നിയമിച്ച് കൊണ്ട് ഉത്തരവായെങ്കിലും ഭൂരിഭാഗം ഡോക്ടർമാരും ചാർജ്ജെടുക്കാത്തത് ആസ്പത്രി പ്രവർത്തനം താളം തെറ്റാനിടയായിരിക്കയാണ്.
ഡോക്ടർമാർ വന്ന് ചാർജെടുക്കും വർക്ക് അറേജ്മെന്റിന്റെ പേരിൽ ചുരമിറങ്ങുകയും ചെയ്യുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നുള്ള ആവശ്യം ശക്തമായിട്ടും ആരോഗ്യ വകുപ്പ് മൗനം പാലിക്കുകയാണ്.



Leave a Reply