May 18, 2024

യുവതിയുടേയും ഗർഭസ്ഥ ശിശുവിൻ്റെയും അസ്വഭാവിക മരണത്തിൽ,മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റത്തിന് ഒരാൾ അറസ്റ്റിൽ

0
Img 20211128 101037.jpg
മാനന്തവാടി:ഏറെ വിവാദമായ,
കല്ലോടി പള്ളിക്കൽ റിനിയും ഗർഭസ്ഥ ശിശുവും അസ്വാഭാവിക സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റിനിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വാളേരി പുതുപറമ്പിൽ റഹീം (53) ആണ് അറസ്റ്റിലായത്. റിനിയുടെ മരണത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തതോടെ റഹീം മുങ്ങിയിരുന്നു.
 ഇയ്യാളെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് മാനന്തവാടി സി ഐ അബ്ദുൾ കരീം, എസ് ഐ ബിജു ആന്റണിയുടേയും നേതൃത്വത്തിൽ നടന്ന ആസൂത്രിത നീക്കത്തിലാണ് പ്രതിയെ പിടിയിലായത്.
ഇയ്യാൾ നൽകിയ പാനീയം കുടിച്ചതോടെയാണ് റിനിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതും തുടർന്ന് മരണം സംഭവിച്ചതും. പ്രതിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. കൂടാതെ മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ പീഡനശ്രമത്തിനും കേസെടുത്തു.
ഈ മാസം 18നാണ് റിനിയെ ശാരീരിക അസ്വസ്ഥതകളോടെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായതിനാൽ 19 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 20 ന് രാവിലെ അഞ്ച് മാസം പ്രായമുള്ള ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകുകയും, മണിക്കൂറുകൾക്കകം റിനി മരിക്കുകയും ചെയ്തു.
ഭർത്താവുമായി വിവാഹമോചന നടപടികൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുവതി ഗർഭിണിയാകുന്നത്. തുടർന്ന് റഹീം നൽകിയ പാനീയം കുടിച്ചതോടെയാണ് റിനി അവശയായതും തുടർന്ന് മരിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി.
യുവതിയുടെ ഗർഭത്തിനുത്തരവാദി താനാണെന്ന് റഹീം കുറ്റസമ്മതം നടത്തിയതായാണ് സൂചന. ഗർഭഛിദ്രം നടക്കുന്നതിനിടെയാക്കിയതിനും റഹീമിനെതിരെ കേസെടുത്തിട്ടുണ്ട്.
തുടക്കം മുതലേ റഹീമിനെതിരെ സംശയമുന നീണ്ടിരുന്നു. നാട്ടുകാരടക്കം നൽകിയ കൃത്യമായ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കൊല്ലത്ത് നിന്നും വന്ന റഹീം വാളേരിയിൽ താമസിച്ച് തവണ വ്യവസ്ഥയിൽ സാധനങ്ങൾ വിൽപ്പന നടത്തി വരികയായിരുന്നു
പ്രതി. 
 ഈ ബന്ധം , റിനിയുടെ വീട്ടുകാരുമായി അടുത്ത ബന്ധത്തിലായി. ഇതാണ് പിന്നീട് വഴി വിട്ട ബഡത്തിനും പിന്നീട് ഈ കുറ്റകൃത്യത്തിനും ഇടയാക്കിയത്. തുടർ കേസ് നടപടികളുമായി പോലീസ് മുന്നോട്ട് നീങ്ങുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *