ജന ജാഗ്രത യാത്ര വിജയിപ്പിക്കും; കോൺഗ്രസ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി
മാനന്തവാടി: കേന്ദ്ര, സംസ്ഥാന സർക്കാരിൻ്റെ ജന ദ്രോഹ ഭരണത്തിനെതിരെ, ഇന്ധന വില വർദ്ധനവിനെതിരെ, പാചക വാതക സബ്സീഡി പുന:സ്ഥാപിക്കുക, കാർഷിക മേഖലയെ സംരക്ഷിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, ബാങ്ക് ലോണുകളുടെ പലിശ എഴുതി തള്ളുക, പിണറായി സർക്കാർ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തുള്ള പല സംഭവങ്ങളും തങ്ങളുടേതാക്കി മാറ്റുന്ന സമീപനം അവസാനിപ്പിക്കുക, കാടും, നാടും വേർതിരിക്കുക, ബഫർ സോൺ ജനങ്ങളിലെ ആശങ്കകൾ അകറ്റുക തുടങ്ങി വയനാട് ജില്ലയിലെ നിരവധി വിഷയങ്ങൾ ഉയർത്തി പിടിച്ച് കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ്റെ നേതൃത്വത്തിൽ നടത്തുന്ന “ജന ജാഗ്രത യാത്ര'' വിജയിപ്പിക്കാൻ സേവാദൾ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പത യാത്രയിൽ നിരവധി സേവാദൾ വളണ്ടിയർമാരെ അണി നിരത്തും. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എൻ.കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യ്തു. സേവാദൾ മാനന്തവാടി നിയോജക മണ്ഡലം ചീഫ് ഗിരിഷ് കുമാർ എം.കെ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സേവാദൾ വയനാട് ജില്ലാ ചീഫ് അനിൽ എസ്.നായർ മുഖ്യ പ്രഭാഷണം നടത്തി. പ്രകാശൻ അഞ്ഞണിക്കുന്ന്, പി.വി.മത്തായി, അബ്ദുൾ സലാം ചുങ്കം, ബെന്നി വാളാട്, ഇ.ജെ.സജി, കെ.എം.ശാന്ത, ഷീമ മാനുവൽ, കവിത കെ.എം, എന്നിവർ സംസാരിച്ചു.
Leave a Reply