April 29, 2024

എന്‍ ഡി അപ്പച്ചനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

0
Img 20220107 151639.jpg
കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഉണര്‍വും, ഊര്‍ജവും നല്‍കി സജീവമാക്കുന്നതിന് നേതൃത്വം നല്‍കി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡി സി സി പ്രസിഡന്റിന്റെ പ്രവര്‍ത്തനത്തില്‍ വിറളിപൂണ്ട് ചില അസൂയാലുക്കള്‍ നടത്തുകയും നടത്തിക്കുകയും ചെയ്യുന്ന കുപ്രചരണങ്ങള്‍ മാത്രമാണ് വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പത്രമാധ്യമങ്ങളിലൂടെ ഉന്നയിച്ചുള്ള ആരോപണങ്ങളെന്നും, പ്രസ്തുത ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നും ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോള്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയകാരണങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്. അവിടെ വ്യക്തിപരമായി ആരെയും പരാമര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസ് യോഗത്തില്‍ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങള്‍ പറയേണ്ട ചുമതല ഡി സി സി പ്രസിഡന്റിനാണ്. ഡി സി സി പ്രസിഡന്റിനെ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുവാന്‍ മാനന്തവാടിയിലെ ചിലര്‍ നടത്തുന്ന ഗൂഡശ്രമങ്ങള്‍ വിലപ്പോവില്ല. ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഒരുമിപ്പിച്ച് കൊണ്ടുപോകുകയാണ് ഡി സി സിയുടെ ചുമതല. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ആഗ്രഹങ്ങള്‍ ഇനി കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നില്ല. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഡി സി സി പ്രസിഡന്റിന് പൂര്‍ണ പിന്തുണ പ്രഖ്യാപിപ്പിക്കുന്നതായും നേതാക്കളായ പി പി ആലി, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, പി കെ അബ്ദുറഹ്‌മാന്‍, ശോഭനാകുമാരി, ബിനുതോമസ്, നജീബ് കരണി തുടങ്ങിയവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *