April 29, 2024

പടിഞ്ഞാറത്തറ ലഹരി പാർട്ടി;കബളക്കാട് മുഹസിൻ ഗോവയിലെ ഗുണ്ട; വിവാഹ ആ ഘോഷത്തിനെത്തിയതും ഗുണ്ടകൾ

0
Img 20220111 171446.jpg
 
പടിഞ്ഞാറത്തറ: മഞ്ഞൂറ സിൽവർ വുഡ് റിസോട്ടിൽ ലഹരി പാർട്ടിയിൽ പങ്കെടുത്തതിൽ അധികം പേരും ക്രിമനലുകൾ . ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കിർമാണി മനോജ് പിടിയിലായത് ഗോവയിലെ ഗുണ്ടാനേതാവായ വയനാട് സ്വദേശി കമ്പളക്കാട് മുഹ്സിന്‍റെ വിവാഹാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ ലഹരിപ്പാർട്ടിക്കിടെയാണ്. വിവിധ ജില്ലകളിലെ ഗുണ്ടകളെയാണ് വിവാഹാഘോഷത്തിന് ക്ഷണിച്ചതെന്ന് പറയുന്നു. പുലർച്ചെ പൊലീസ് എത്തിയതോടെ പലരും ഓടി രക്ഷപ്പെട്ടതായാണ് വിവരം. കിർമാണി മനോജടക്കം 15 ക്വട്ടേഷൻ സംഘാംഗങ്ങളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
  പുലര്‍ച്ചെയോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും വിദേശ മദ്യവും കണ്ടെടുത്തു.
ലഹരി പാർട്ടിയിൽ അറസ്റ്റിലായവർ
റിസോർട്ട് കേന്ദ്രീകരിച്ച് ലഹരി പാർട്ടി നടത്തിയതിൽ ക്വട്ടേഷൻ സംഘത്തിൽ പെട്ടവരും, നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമടക്കം 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ടി പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിർമാണി മനോജ് എന്ന വി പി മനോജ് കുമാർ (48), കമ്പളക്കാട് ചെറുവനശ്ശേരി സി എ മുഹസിൻ (27), മീനങ്ങാടി പടിക്കൽ പി ആർ അഷ്കർ അലി (26), പെരിന്തൽമണ്ണ പട്ടിക്കാട് ഒട്ടുപറമ്പിൽ ഒ.പി അജ്മൽ (28), പാനൂർ ആക്കോൽ മീത്തൽ എ എം സുധേഷ് (43), കമ്പളക്കാട് കളം പറമ്പിൽ കെ എം ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. 15 പേർക്കെതിരെ മയക്കുമരുന്ന് കേസും, ഒരാൾക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്. മറ്റ് പ്രതികളുടെ വിശദാംശങ്ങൾ ലഭ്യമായി വരികയാണ്. വിവിധ ഗുണ്ടകൾ ഒന്നിച്ചെത്തിയതിന് പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണന്ന് വയനാട് എസ്. പി അറിയിച്ചു. അതേ സമയം പ്രതികളെ പിടികൂടിയ ഉടൻ പോലീസിന് വിവിധ കോണിൽ നിന്നും വൻ സമ്മർദ്ദമുണ്ടായിട്ടുണ്ട്. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും പാർട്ടി നിർത്തി വെക്കാൻ റിസോട്ട് മാനേജർ പറയാതിരുന്നതും അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ പല ഉന്നതരും ഇന്നലെ റിസോട്ടിൽ എത്തിയിരുന്നു. വയനാട്ടിലെ ചില റിസോട്ടുകൾ ലഹരി – സെക്സ് മാഫിയക്ക് തങ്ങളുടെ റിസോട്ടുകളിൽ സൗകര്യം ചെയ്തു വരുന്നതായി സൂചനയുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *