May 5, 2024

മലബാറിന്‍റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താന്‍ ‘ഫാം 2 മലബാര്‍ 500’ പദ്ധതി വരുന്നു. വയനാടിനും പ്രത്യേക പദ്ധതികൾ

0
Img 20220116 120138.jpg
തയ്യാക്കിയത്
സി.ഡി. സുനീഷ്
ന്യൂസ് എഡിറ്റർ
ന്യൂസ് വയനാട്
തിരുവനന്തപുരം: മലബാറിൻ്റെ വിനോദ സഞ്ചാര ഭൂമികയിൽ 
ടൂറിസത്തിൻ്റെ സ്ഥാനം 
അടയാളപ്പെടുത്താൻ ഫാം ടു മലബാർ 500 പദ്ധതി വരുന്നു
മറ്റ് മലബാർ ജില്ലകൾക്കൊപ്പം 
വയനാടിനും പ്രത്യേക പദ്ധതികൾ ഉണ്ട്   ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മലബാറിന്‍റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കൂടിയാണ്  സംസ്ഥാന ടൂറിസം വകുപ്പ് 'ഫാം ടു മലബാര്‍ 500'  എന്ന നൂതന വിപണന പദ്ധതി നടപ്പിലാക്കുന്നത്
വയനാട് ,കോഴിക്കോട്, മലപ്പുറം, , കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടെയുള്ള മലബാറിലെ  വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഇന്ത്യയിലും പുറത്തുമുള്ള 500 ടൂര്‍ ഓപ്പറേറ്റര്‍മാരെ 'ഫെമിലിയറൈസേഷന്‍ ടൂര്‍' അഥവാ 'ഫാം ടൂറിന്‍റെ' ഭാഗമായി ഈ വര്‍ഷം എത്തിക്കുന്ന പദ്ധതിയുടെ ലോഗോ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.
 മന്ത്രിയുടെ  ചേംബറില്‍ നടന്ന ചടങ്ങില്‍ ടൂറിസം അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി, കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവ് എന്നിവരും സന്നിഹിതരായിരുന്നു.
ദേശീയ – രാജ്യാന്തര ശ്രദ്ധയിലേക്ക് മലബാറിനെ കൊണ്ടുവരികയും ആഭ്യന്തര- വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പാക്കേജുകളില്‍ മലബാറിന് സ്ഥാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു പുറമേ  മലബാറിന്‍റെ സാംസ്ക്കാരിക-ഭക്ഷണ വൈവിധ്യവും മറ്റ് പ്രത്യേകതകളേയും പരിചയപ്പെടുത്തും. ഫെമിലിയറൈസേഷന്‍ ടൂറില്‍ പങ്കാളികളാകുന്ന  വിവിധ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ സംഘടനകള്‍ക്കും ഫാം 2 മലബാര്‍ 500 ന്‍റെ ഭാഗമായിക്കൊണ്ട് മലബാറിലേയ്ക്ക് ടൂര്‍ ഓപ്പറേറ്റര്‍മാരെ കൊണ്ടുവരാനാകും. 
ഫാം 2 മലബാര്‍ 500 ന്‍റെ ആദ്യ ഫാം ട്രിപ്പ് ജനുവരി 17 ന് കണ്ണൂരിലെത്തും. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സാണ് 'മിസ്റ്റിക്കല്‍ മലബാര്‍' എന്ന പേരിലുള്ള ഫെമിലിയറൈസേഷന്‍ ടൂറിന് നേതൃത്വം നല്‍കുന്നത്.
പൂനെ, മുംബൈ, കോലാപൂര്‍, ബെംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 70 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ 17 മുതല്‍ 20 വരെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. 17 ന് കണ്ണൂരിലെ തെയ്യക്കാവില്‍ നേരിട്ട് തെയ്യം കാണുന്നതിനും 18 ന് പൂരക്കളി, കോല്‍ക്കളി, കളരിപ്പയറ്റ് തുടങ്ങിയവ ആസ്വദിക്കുന്നതിനും സൗകര്യം ഒരുക്കും.
 പൈതല്‍മല, തലശ്ശേരി ഫോര്‍ട്ട്, മുഴപ്പിലങ്ങാട് ബീച്ച്, ആറളം വന്യജീവിസങ്കേതം, ബേക്കല്‍ ഫോര്‍ട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും സംഘം സന്ദര്‍ശിക്കും. 
വലിയപറമ്പ കായലില്‍ ഹൗസ് ബോട്ടിങ്ങിനും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
മലബാറിന് പ്രാമുഖ്യം നല്‍കുന്ന ഈ പദ്ധതി കേരളത്തിന്‍റെ അഭിമാനമായ കാരവന്‍ ടൂറിസത്തിന് കരുത്തേകും. ചുരുങ്ങിയ കാലയളവിനുളളില്‍ തന്നെ വളരെ മികച്ച പ്രതികരണം നേടിയെടുക്കാന്‍ കാരവന്‍ ടൂറിസത്തിന് കഴിഞ്ഞിട്ടുണ്ട്. 122 സംരംഭകര്‍ 236 കാരവനുകള്‍ക്ക്  ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.  സംസ്ഥാനത്തുടനീളം 87 കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിന് 59 നിക്ഷേപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫാം 2 മലബാര്‍ 500 ന്‍റെ ഭാഗമായി എത്തുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പൊതു ജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും  വിവിധ കമ്പനികളുടെ കാരവനുകളും ക്യാംപിങ് ട്രക്കുകളും കാണുന്നതിനുള്ള സൗകര്യം ജനുവരി 18 ന് രാവിലെ 8 മുതല്‍ രാത്രി 10 വരെ കണ്ണൂര്‍ പുതിയതെരുവിലെ ഹോട്ടല്‍ മാഗ്നറ്റില്‍ ഒരുക്കും. കാരവന്‍ ടൂറിസത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന മലബാര്‍ മേഖലയിലെ സംരംഭകര്‍ക്ക് കാരവന്‍ കമ്പനി പ്രതിനിധികളുമായി സംവദിക്കാനുമാകും.
മലബാറിൻ്റെ വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവേകാൻ ആണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *