May 8, 2024

അധികൃതരുടെ അവഗണനയിൽ കരണി മിനി സ്റ്റേഡിയം

0
Img 20220126 203210.jpg
കരണി:   കണിയാമ്പറ്റ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കരണി മിനി സ്റ്റേഡിയം മണ്ണിട്ട് നവീകരിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ നല്ല രീതിയിൽ ഫുട്ബാൾ, ക്രിക്കറ്റ്‌, ബാറ്റ്മിന്റൻ പരിശീലിക്കുകയും കളിക്കുകയും ചെയ്തിരുന്ന ഗ്രൗണ്ട് ഭാഗീകമായി മണ്ണിടുകയും അധികാരികളുടെ അനാസ്ഥ മൂലം തുടർനടപടികൾ ഇല്ലാതെ ഒരു വർഷത്തോളമായി ഗ്രൗണ്ട് ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഇതിനൊരു പരിഹാരം ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും യാതൊരുവിധ പരിഹാരവും ഉണ്ടായില്ല. മാത്രവുമല്ല സാമൂഹികവിരുദ്ധരുടെ വിഹാര കേന്ദ്രവുമായി മാറിയിരിക്കുകയാണ് വയനാട്ടിലെ തന്നെ ശ്രദ്ധേയമായ നിരവധി ടൂർണമെന്റുകൾക്ക് സാക്ഷ്യം വഹിച്ച ഈ ഗ്രൗണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *