May 16, 2024

മീനങ്ങാടി പഞ്ചായത്ത് കാർബൺ ന്യൂട്രൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിലേക്ക്

0
Gridart 20220518 0653211392.jpg
മീനങ്ങാടി: രാജ്യത്തിന് മാതൃകയായ കാർബൺ ന്യൂട്രൽ മീനങ്ങാടി പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കാലാവസ്ഥാ സാക്ഷരതാ പരിപാടിയുമായി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും അതുണ്ടാക്കുന്നു പ്രത്യാഘാതങ്ങളെ കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കുക. കാലാവസ്ഥ  ഫലപ്രദമായി പ്രതിരോധിക്കാനും ലഘൂകരിക്കാനും ജനങ്ങളെ സജ്ജമാക്കുന്നതിന് കാലാവസ്ഥ സാക്ഷരത അനിവാര്യമാണെന്ന് മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ വിനയൻ പറഞ്ഞു. നാടിന് വേണ്ടി നാളേക്ക് വേണ്ടി എന്ന തലക്കെട്ടോടെ നടപ്പിലാക്കുന്ന സാക്ഷരത പരിപാടിയുടെ പോസ്റ്റർ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ്  മരക്കാർ പുറത്തിറക്കി. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് തലത്തിൽ കാലാവസ്ഥ സാക്ഷരത പരിപാടി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എം. വി. ശ്രേയാംസ്കുമാർ എം. പി. നിർവഹിക്കും. കാലാവസ്ഥയും അതിനുണ്ടാകുന്ന വ്യതിയാനങ്ങളും ശാസ്ത്രീയമായി ജനങ്ങളെ ബോധ്യപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും അവയെ ലഘൂകരിക്കാനുള്ള മാർഗങ്ങളും ജനങ്ങളുമായി വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ ജനങ്ങളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാലാവസ്ഥ സാക്ഷരതാ പരിപാടി വിഭാവനം ചെയ്തിട്ടുള്ളത് നബാർഡിന്റെ  സംഘടനയുടെ  സഹായത്തോടെയാണ് പഞ്ചായത്ത് പരിപാടി നടപ്പാക്കുന്നത്. തന്റെ സാക്ഷരത പരിപാടിക്ക് മുന്നോടിയായി കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് ജനങ്ങളുടെ അറിവ് മനസ്സിലാക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ സാമ്പിൾ സർവ നടത്തിയിരുന്നു. സർവ്വേ പ്രകാരം പഞ്ചായത്തിലെ 48 ശതമാനം പേർ  അഭിപ്രായപ്പെട്ട കാലാവസ്ഥാവ്യതിയാനം ഇല്ലെന്ന് കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതനങ്ങളെക്കുറിച്ചും ഏറിയ പങ്കും ജനങ്ങൾ ബോധവാന്മാരല്ല എന്ന് സർവ്വേ  വ്യക്തമാക്കുന്നു.
എല്ലാ വാർഡുകളിലും കാലാവസ്ഥ സാക്ഷരത യോഗങ്ങൾ വിളിച്ചു ചേർത്ത് പോസ്റ്റർ വീഡിയോ പ്രദർശനങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് ആദ്യഘട്ട സാക്ഷരതാ പ്രവർത്തനം. കൂടാതെ കാലാവസ്ഥ സാക്ഷരത കൈ പുസ്തകവും പഞ്ചായത്ത് പുറത്തിറക്കുന്നുണ്ട്. നവ മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിലൂടെ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളിലേക്കും വിവരങ്ങൾ എത്തിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിനാകെ വഴികാട്ടിയായ മീനങ്ങാടി പഞ്ചായത്ത് നടപ്പാക്കുന്ന മറ്റൊരു ചുവടുവെപ്പാണ് കലാവസ്ഥ  സാക്ഷരത പരിപാടി. കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിൽ നിരവധിയായ പൗതികൾ പഞ്ചായത്ത് ആസൂത്രണം ചെയിട്ടുണ്ട്. 2 വാർഡുകളിൽ നടപ്പാക്കിയ ടി ബാങ്കിങ് പദ്ധതി 19 വാർഡുകളിലേക്കും വ്യാപിപ്പിക്കും. കാർബൺ ശേഖരം വർദ്ധിപ്പിക്കുന്നതിനായി മരം വെച്ച് സംരക്ഷിക്കുന്നവർക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയിൽ പരമാവധി കർഷകരെ ഉൾക്കൊള്ളിക്കാനാണ്
പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കൂടാതെ പഞ്ചായത്തിൽ പുരണമായും എനർജി ഓഡിറ്റ് നടത്തി ഊർജ്ജക്ഷമത കൈവരിക്കാനും പൂർണ്ണമായും എൽ. ഇ. ഡി. ബൾബുകൾ ഉപയോഗിച്ച് ഫിലമെന്റ് രഹിത പഞ്ചായനായി മാറാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. മണ്ണിലെ കാർബൺ ശേഖരം വർദ്ധിപ്പിക്കുന്നതിനായി കാർബൺ ന്യൂട്രൽ കൃഷി രീതി പ്രാവർത്തികമാക്കാൻ പഞ്ചായത്ത് തിരുമാനിച്ചിട്ടുണ്ട്. കാർബൺ ന്യൂട്രൽ പദ്ധതിയുടെ രണ്ടാം ഘട്ട പഠനവും കാർബൺ സ്ഥിതിവിവരക്കണക്കും പുനപ്രസിദ്ധീകരിക്കും എന്ന് പഞ്ചായത്ത് അറിയിച്ചു. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പി. നസറത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബേബി വർഗീസ്, ക്ഷേമ കാര്യ സമിതി അധ്യക്ഷ ഉഷ രാജേന്ദ്രൻ, വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ പി. വാസുദേവൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *