പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി
കൽപ്പറ്റ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ലോക പരിസ്ഥിതി ദിനാചരണം ജില്ലാ തല ഉദ്ഘാടനം കൊളവയൽ യംഗ് മെൻസ് ക്ലബ്ബ് ആൻറ് പ്രതിഭ ഗ്രന്ഥാലയത്തിൽ വച്ച് സംഘടിപ്പിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ പി. എം. ഷബീർ അലി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം വനിതാ വേദി പ്രസിഡന്റ് ആനീസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കൊളവയൽ സെന്റ് ജോർജ്ജ് എ.എൽ. പി സ്കൂൾ മാനേജർ ഫാ. തോമസ് പൊൻതൊട്ടിയിൽ മുഖ്യപ്രഭാഷണം നടത്തി. പി. ജനാർദ്ദനൻ പരിസ്ഥിതി സത്യപ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി റാലി,വൃക്ഷ തൈ വിതരണം, തൈകൾ നട്ടുപിടിപ്പിക്കൽ, പരിസര ശുചീകരണം എന്നിവ നടത്തി.പഞ്ചായത്ത് യൂത്ത് കോ -ഓർഡിനേറ്റർ സി. എം. സുമേഷ്, മുട്ടിൽ പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ എം. കെ. ജെയിംസ്, കുടുംബശ്രീ എ. ഡി. എസ്. സെക്രട്ടറി പി.സാജിത,യുവവേദി സെക്രട്ടറി കെ. രബിൻ എന്നിവർ സംസാരിച്ചു.
Leave a Reply