April 26, 2024

കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറിച്ച് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു — ബിജെപി

0
Img 20220810 190319.jpg
 കൽപ്പറ്റ : ഡീസൽ ക്ഷാമം എന്ന പുകമറ സൃഷ്ടിച്ച്  ബസ് സർവീസുകൾ കുറച്ച 
 നടപടി അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു പ്രസ്താവിച്ചു.
 ഇതുമൂലം നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സാധാരണക്കാരുടെ യാത്ര പ്രശ്നം അതിരൂക്ഷമാണ്. പ്രൈവറ്റ് ബസുകൾ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ യാത്ര ദുരിതങ്ങൾ അസഹനീയമാണ് എന്ന് അദ്ദേഹം പറഞ്ഞു.
 എക്കാലവും കോടാനുകോടി രൂപയുടെ കടത്തിൽ പോകുന്ന ഗതാഗത വകുപ്പിനെ ഘടകകക്ഷിക്കു
നൽകുകയും അതിന്റെ നേതാവിനെ മന്ത്രിയാക്കുക വഴി എല്ലാമാസവും കടം വാങ്ങി പോലും ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത  വകുപ്പ് എന്ന പഴിയിൽനിന്നും സിപിഎം രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയത്.
 മറുവശത്ത് കടത്തിൽ മുങ്ങിത്താഴുന്ന ഗതാഗത വകുപ്പ് ഏറ്റെടുക്കുക വഴി പുതിയ ബസ്സുകൾ വാങ്ങിക്കൂട്ടി കമ്മീഷനിലൂടെ അഴിമതി നടത്താനുള്ള അവസരമായാണ് കാണുന്നത്. സ്വിഫ്റ്റ് ബസുകളിൽ  യാതൊരു പരിചയസമ്പത്തും ഇല്ലാത്ത, യാത്ര റൂട്ട് പോലും ശരിക്ക് അറിയാത്ത പാർട്ടി പ്രവർത്തകരെ ജോലി കൊടുത്തു പാർട്ടിക്ക് ഫണ്ട് ഉണ്ടാക്കാനുള്ള അവസരം ഒരുക്കുകയാണ് മന്ത്രി ചെയ്യുന്നതെന്ന് ബിജെപി പ്രസിഡന്റ്‌ കുറ്റപ്പെടുത്തി
പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയെ പോലും ലാഭകരമായി നടത്താൻ കഴിയാത്ത പിണറായി വിജയൻ സർക്കാരാണ് ഇരുപതിനായിരം ലക്ഷം കോടിയുടെ കെ റയിൽ കൊണ്ടുവരാൻ കിണഞ്ഞ് പരിശ്രമിച്ചത് എന്നുള്ളത് പരിഹാസ്യമാണ്  എന്നും ബിജെപി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *