April 30, 2024

സാന്ത്വന സ്പർശം അദാലത്ത് ക്രമീകരണങ്ങൾ

0
* കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കാനും കൈകള്‍ സാനിറ്റൈസ് ചെയ്യാനുമുള്ള സൗകര്യം ഹാളിന് പുറത്ത് സജ്ജീകരിക്കും. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും.
*അദാലത്തില്‍ എത്തുന്നവരുടെ സൗകര്യത്തിനായി പ്രവേശന കവാടത്തില്‍ അന്വേഷണ കൗണ്ടര്‍ ഏര്‍പ്പെടുത്തും. അപേക്ഷകളുമായി എത്തുന്നവര്‍ക്കുള്ള  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കേണ്ട അപേക്ഷകരെയും പരാതിയോ അപേക്ഷയോ നല്‍കാനെത്തുന്നവരെയും പ്രത്യേകമായി ഏര്‍പ്പെടുത്തിയ കൗണ്ടറുകളിലേക്ക് ഇവിടെ നിന്നും വഴികാട്ടും.
*ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനുവേണ്ടിയുള്ള അപേക്ഷകര്‍ക്കായി നാല് കൗണ്ടറുകള്‍ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയതായി വരുന്ന അപേക്ഷകള്‍ ഇവിടെ നിന്നും പരിശോധിക്കും. ഇതിന് ശേഷം അപേക്ഷയിലെ പോരായ്മകളുണ്ടെങ്കില്‍ ഇവ പരിഹരിച്ച് മന്ത്രിമാരെ നേരിട്ട് കാണുന്നതിനായുള്ള ടോക്കണ്‍ നല്‍കും. ടോക്കനും അനുബന്ധ  രേഖകളും അപേക്ഷയും സഹിതമാണ് അപേക്ഷകര്‍ മന്ത്രിമാരെ കാണേണ്ടത്.  ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കിയാണ് അപേക്ഷ മന്ത്രിമാരെ നേരിട്ട് സമര്‍പ്പിക്കാന്‍ ഹാളിലേക്ക് പ്രവേശിപ്പിക്കുക.
*അദാലത്ത് ദിവസം പുതിയതായി ലഭിക്കുന്ന പൊതുജന പരാതികള്‍ ജനറല്‍ കൗണ്ടറില്‍ നിന്നും ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തി സ്വീകരിക്കും. മന്ത്രിമാരെ നേരിട്ട് കണ്ട് സമര്‍പ്പിക്കേണ്ട അപേക്ഷകളില്‍ പരാതിക്കാരെ നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാര്‍ മന്ത്രിമാരുടെ അരികിലെത്തിക്കും. പരാതിയില്‍ ലഭിച്ച നിര്‍ദ്ദേശം സഹിതം അപേക്ഷ കൗണ്ടറില്‍ തിരികെ എത്തിക്കണം.
*അദാലത്തില്‍ പൊതുജനങ്ങളുടെ സഹായത്തിനായി നാല്‍പ്പതോളം വളണ്ടിയര്‍മാരെ നിയോഗിക്കും. എല്ലാ വകുപ്പ് തല ഉദ്യോഗസ്ഥരും അദാലത്തില്‍ ഹാജരാകും. സാന്ത്വന സ്പര്‍ശത്തില്‍ നിര്‍ദ്ദേശിച്ച വകുപ്പുകളില്‍ ഉള്‍പ്പെടാത്ത പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരിഹാരത്തിനായി അയച്ച് കൊടുത്തത് സംബന്ധിച്ചുള്ള വിവരങ്ങളും അദാലത്തില്‍ നിന്നും ലഭ്യമാകും.
*നഗരിയില്‍ പി ആര്‍ ഡി യുടെ മീഡിയ സെന്ററും ഇനിയും മുന്നോട്ട് ഫോട്ടോ- വീഡിയോ പ്രദര്‍ശനവും സജ്ജീകരിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *