April 26, 2024

ജില്ലയിലെ എല്ലാ സ്കൂളുകളിലും ഡിസാസ്റ്റർ ക്ലബ്ബുകൾ വരുന്നു

0
Img 20220813 Wa00092.jpg
കൽപ്പറ്റ: വയനാട്ടിലെ എല്ലാ സ്‌കൂളുകളിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബ്ബുകൾ (ഡിഎം ക്ലബ്ബുകൾ) രൂപീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ). എല്ലാ ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലും ഡിഎം ക്ലബ്ബുകൾ രൂപീകരിച്ച് ക്ലബ് അംഗങ്ങളെ ദുരന്തനിവാരണത്തെക്കുറിച്ച് ബോധവത്കരിക്കാനും അവരെ സന്നദ്ധപ്രവർത്തകരായി പരിശീലിപ്പിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളിലും ഓഗസ്റ്റ് രണ്ടാം വാരത്തോടെ ക്ലബ്ബുകൾ രൂപീകരിക്കാൻ ജില്ലയിലെ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ സ്‌കൂളിൽ നിന്നും 40 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുക്കും. ഓരോ സ്‌കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ട് അധ്യാപകർ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
അംഗങ്ങൾക്കായി എല്ലാ മാസവും വിവിധ പരിപാടികളും ഫീൽഡ് വിസിറ്റുകളും സംഘടിപ്പിക്കും. ഇവർക്കുള്ള സർട്ടിഫിക്കറ്റുകളും നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *