May 5, 2024

കലോത്സവം: സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം

0
          2017-18 വർഷത്തെ സംസ്ഥാന കലോത്സവത്തിലെ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത വിദ്യാലയങ്ങളിലെ സ്ഥാപനമേധാവികൾ വിദ്യാർത്ഥികളുടെ പാർട്ടിസിപ്പൻസ് കാർഡുമായി ഫെബ്രുവരി 10നകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ അപേക്ഷിക്കണം.ഫോൺ. 04936 202593
ശമ്പള കുടിശ്ശിക: അപേക്ഷ ക്ഷണിച്ചു
 മലബാർ ദേവസ്വം ബോർഡിന്റെ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള ക്ഷേത്രങ്ങളിലെ ഭരണാധികാരികൾ, ക്ഷേത്രജീവനക്കാരുടെ 2017 വർഷത്തെ ശമ്പള കുടിശ്ശിക, 2018 ലെ ശമ്പള അഡ്വാൻസിനുള്ള അപേക്ഷകൾ എന്നിവ ഫെബ്രുവരി 15നകം രേഖകൾ സഹിതം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ സമർപ്പിക്കണം.
കുടുംബകോടതി ജഡ്ജി സിറ്റിംഗ്
 കുടുംബകോടതി ജഡ്ജി ഫെബ്രുവരി 17ന് രാവിലെ 11 മുതൽ വൈകീട്ട് 5 വരെ സുൽത്താൻ ബത്തേരി കോടതിയിലും ഫെബ്രുവരി 24ന് രാവിലെ 11 മുതൽ മാനന്തവാടി കോടതിയിലും സിറ്റിംഗ് നടത്തും.
വൈദ്യുതി മുടങ്ങും
 വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പത്താംമൈൽ ടൗൺ, മംഗലശ്ശേരിമല, കിണറ്റിങ്കൽ എന്നിവിടങ്ങളിൽ  ഫെബ്രുവരി 6-ന്   രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
 പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ പടിഞ്ഞാറത്തറ വില്ലേജ്, മില്ലുമുക്ക് എന്നിവിടങ്ങളിൽ  ഫെബ്രുവരി 6 ന്  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
 പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഇരിപ്പോട്, പാടിച്ചിറ, സീതാമൗണ്ട്, കൊളവള്ളി, ചണ്ണോത്ത്‌കൊല്ലി എന്നിവിടങ്ങളിൽ  ഫെബ്രുവരി 6-ന്   രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗതാഗതം നിരോധിച്ചു
 സുൽത്താൻ ബത്തേരി താലൂക്കിൽ കാപ്പിസെറ്റ്-പുൽപ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പുൽപ്പള്ളി ടൗൺ മുതൽ താന്നിത്തെരുവ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ഫെബ്രുവരി 6 മുതൽ 20 വരെ താൽകാലികമായി നിരോധിച്ചിരിക്കുന്നു.  കാപ്പിസെറ്റ് ഭാഗത്തേക്കുള്ള വാഹനങ്ങൾ സീതാദേവി അമ്പലത്തിന് സമീപത്തുകൂടിയുള്ള റോഡുവഴി പോകേണ്ടതാണ്.
പി.എസ്.സി. പരീക്ഷ
 പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ (കാറ്റഗറി നമ്പർ 281/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ഫെബ്രുവരി 7ന് രാവിലെ 7.30 മുതൽ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *