April 29, 2024

കൊലപാതകത്തിൽ സി.പി.എം. മത്സരിക്കുന്നു: എല്ലാ കൊലപാതകങ്ങളെക്കുറിച്ചും സമഗ്രന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരൻ.

0
Img 20180226 130411
കൽപ്പറ്റ: കേരളത്തിൽ കൊലപാതകങ്ങളിൽ മത്സരിക്കുന്ന സി.പി.എം. ചുവപ്പ് ഭീകരത സൃഷ്ടിക്കുകയാണന്നും ഇത് ഭരണകൂട ഭീകരതയാണന്നും ഇതിനെതിരെ ജന വികാരം ഉയരേണ്ട സമയമായിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നിഷേധം കൊണ്ട് എല്ലാത്തിനെയും അതിജീവിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഷുഹൈബ് വധ കേസിൽ സമഗ്രാന്വേഷണം നടത്തിയാൽ സി.പി.എം. നേതാക്കൾ കുടുങ്ങുമെന്നുള്ളതുകൊണ്ടാണ് സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ മടിക്കുന്നത്. സി.പി.എം. പ്രതിക്കൂട്ടിലായ കേസുകളിൽ അന്വേഷണം ഫലപ്രദമല്ല. ടി.പി. വധം മുതൽ ഷുഹൈബ് വധം വരെ ഇതിന് തെളിവാണന്ന് അദ്ദേഹം പറഞ്ഞു. കൊന്നവരെക്കുറിച്ച് മാത്രമല്ല കൊല്ലിച്ചവരെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കണം. മധുവിന്റെ കൊലപാതകത്തിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണം. ഷുഹൈബ് വധ കേസിൽ സി.ബി.ഐ. അന്വേഷണമില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്.പ്രതികൾക്ക് ഉന്നതരുമായുള്ള ബന്ധം സംശയാസ്പദമാണ്. ടി.പി. കേസിലെ അതേ രീതി ഷുഹൈബ് വധക്കേസിലും ആവർത്തിക്കുകയാണ്. നാളെ തിരുവനന്തപുരത്തെ സമരത്തെ തുടർന്ന് കൂടുതൽ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും കുമ്മനം പറഞ്ഞു.        കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സമഗ്രാന്വേഷണം വേണം. കേന്ദ്രം നൽകുന്ന പണം കൃത്യമായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിനാൽ പലതിനും രണ്ടാം ഘട്ട ഫണ്ട് ലഭിച്ചിട്ടില്ല. വയനാട് നഞ്ചൻകോഡ് റയിൽവേക്ക് അനുവദിച്ച മൂന്ന് കോടി രൂപ ഉടൻ നൽകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *