March 19, 2024

ത്രിതല പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളേയും ശ്വാസം മുട്ടിക്കുകയാണെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ.പൗലോസ്

0
തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ടുകൾ കവർന്നെടുത്ത് സം സ്ഥാന സർക്കാർ ത്രിതല പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളേയും ശ്വാസം മുട്ടിക്കുകയാണെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ.പൗലോസ് ആരോപിച്ചു.ഇത് അധികാര വികേന്ദ്രികരണത്തെ അട്ടിമറിക്കലാണ്.തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരവും ഫണ്ടും നൽകുമെന്ന് തുടർച്ചയായി പ്രഖ്യാപിക്കുന്നവർ തന്നെയാണ് ഈ തല തിരിഞ്ഞ നയം സ്വീകരിക്കുന്നതു്.                  ഓരോ വർഷവും മാർച്ച് 31ന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കി ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കുന്ന പ്രോജക്റ്റുകൾക്കൊക്കെ അതേ വർഷം അനുവദിക്കപ്പെട്ട ഫണ്ടിൽ നിന്നു തന്നെ പണം അനുവദിക്കുകയാണ് പതിവ്. എന്നാൽ 2018-19ൽ തദ്ദേശ സ്ഥാപനങ്ങൾക്കനുവദിച്ച ഫണ്ടിൽ നിന്നും കോടികൾ തട്ടിയെടുക്കാനായി ഈ രീതി സർക്കാർ അട്ടിമറിച്ചു.                            2019 ജനുവരി മുതൽ മാർച്ച് 31വരെ പലപ്പോഴായി ട്രഷറിനി രോധനമായിരുന്നു. ഈ കാലയളവിൽ ജില്ലയിൽ നൂറുകണക്കിന് പ്രവൃത്തികളുടെ ബില്ലുകൾ വിവിധ ട്രഷറികളിൽ സമർപ്പിക്കപ്പെട്ടു.അവയെല്ലാം " കൂ" ലിസ്റ്റിൽ ഉൾപ്പെടുത്തി പതിവുപോലെ മാർച്ചിനു ശേഷം ഫണ്ടു ലഭ്യമാക്കുമെന്നായിരുന്നു ധാരണ.എന്നാൽ അത്തരം മുഴുവൻ ബില്ലുകളുടേയും പണം 2019-20 വർഷത്തെ പദ്ധതിയിൽനിന്നും കണ്ടെത്തണമെന്നാണ് പിന്നീട് സർക്കാർ ഉത്തരവ് വന്നത്.ഇതു മൂലം തദ്ദേശ സ്ഥാപനങ്ങൾക്ക് നേരത്തേ അനുവദിച്ച കോടാനുകോടി രൂപ സർക്കാരിന്റെ പോക്കറ്റിലായി. ഇതു് ത്രിതല പഞ്ചായത്തുകൾക്ക് ഇരുട്ടടിയായി മാറി.നടപ്പുവർഷം നേരത്തേ തന്നെ ഗ്രാമസഭകളും വികസന സെമിനാറുകളും നടത്തി അനുവദിക്കപ്പെട്ട ഫണ്ടിനനുസരിച്ച് പ്രോജക്ടുകൾ ഉണ്ടാക്കി ജനസമക്ഷവും ഡി.പി.സി.സമക്ഷവും സമർപ്പിച്ച് അംഗീകാരവും നേടിയ പദ്ധതികളാകെ തകിടം മറിഞ്ഞു. പല പഞ്ചായത്തുകൾക്കും നടപ്പുവർഷം പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കാൻ കഴിയാതെ വെട്ടിലായിരിക്കുന്നു. പ്രാദേശിക സർക്കാരുകളെ ശ്വാസം മുട്ടിച്ച് ദുർബ്ബലമാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.ഇത്തരം തുഗ്ലക് മോഡൽ നയങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും ജനകീയ പദ്ധതികൾ നടപ്പിലാക്കാൻ പ്രാദേശിക സർക്കാരുകൾക്ക് മതിയായ ഫണ്ടുകൾ അനുവദിച്ച് അവയെ ശക്തിപ്പെടുത്തണമെന്നും പൗലോസ് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *