April 26, 2024

സാക്ഷരതാ പദ്ധതികള്‍ അവലോകനം ചെയ്തു

0


     സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന വിവിധ സാക്ഷരതാ പ്രവര്‍ത്തനങ്ങളായ വയനാട് ആദിവാസി സാക്ഷരതാ പദ്ധതി, ആദിവാസി വിഭാഗത്തിനായുള്ള സമഗ്ര പദ്ധതി, പട്ടിക ജാതി വിഭാഗക്കാര്‍ക്കായുള്ള നവചേതന പദ്ധതി, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ചങ്ങാതി പദ്ധതി, വിവിധ ഭാഷാ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, സാമൂഹ്യ സാക്ഷരതാ പരിപാടികള്‍, നാല്,. ഏഴ്, പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാ പദ്ധതികള്‍ തുടങ്ങിയവയുടെ അവലോകനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമയുടെ അധ്യക്ഷതയില്‍ നടന്നു. പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടന്ന ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ പദ്ധതികളുടെ തുടര്‍പരിപാടികളുടെ ആസൂത്രണവും നടന്നു.വയനാട് ആദിവാസി സാക്ഷരതാ പദ്ധതി ജനപ്രതിനിധികളുടെയും ഡയറ്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു ജില്ലാതല ഉദ്യാഗസ്ഥരുടെയും നേതൃത്വത്തില്‍ മോണിറ്ററിംഗ് നടത്താനും യോഗത്തില്‍ തീരുമാനമായി. 2018-19 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും യോഗത്തില്‍ പ്രകാശനം ചെയ്തു. വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി,  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ.ദേവകി, കെ.മിനി, അനില തോമസ്, സമിതി അംഗങ്ങളായ വിവിധ വകുപ്പ് മേധാവികള്‍, ജില്ലാതല ഉദ്ദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല റേയ്ച്ചല്‍ ജോയ് സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *