April 26, 2024

സ്പ്ലാഷ് 2019 : മഴ മഹോത്സവം 29- ന് തുടങ്ങും. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

0
25.jpg
കല്‍പ്പറ്റ: വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന  സ്പ്ലാഷ് 2019  മഴ മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂണ്‍ 29 മുതല്‍ ജൂലൈ 14 വരെയാണ്  സ്പ്ലാഷ് നടക്കുന്നതെന്ന് ഡബ്ല്യൂ.ടി.ഒ.  ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  
     പ്രളയാനന്തരം വയനാടിന്റെ  ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഈ രംഗത്തെ ഏറ്റവും വലിയ സംഘടനയായ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തി വരുന്ന വിവിധ ശ്രമങ്ങളുടെയും ഇടപെടലുകളുടെയും പദ്ധതികളുടെയും ഭാഗമായാണ്   ഈ വര്‍ഷം സ്പ്ലാഷ്   മഴ മഹോസവം നടത്തുന്നതെന്ന്  ഭാരവാഹികള്‍ പറഞ്ഞു.  ജില്ലയുടെ ടൂറിസം സാധ്യതകള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര തലത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും  ടൂറിസം രംഗത്തെ ഏജന്‍സികളെയും   ഈ മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തി നടത്തുന്ന ബി ടു ബി മീറ്റാണ് സ്പ്ലാഷിന്റെ പ്രധാന പരിപാടി. ടൂറിസം വകുപ്പിലെ  ഉയര്‍ന്ന ഉദ്യോഗസ്ഥരും സംരംഭകരും അടക്കം അഞ്ഞൂറോളം പേര്‍ ജൂലായ് 12-ന് വൈത്തിരി വില്ലേജില്‍ നടക്കുന്ന ബി ടു ബി മീറ്റില്‍ പങ്കെടുക്കും. 
രാവിലെ 9.30-ന് കേരള  ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ഐ. എ.എസ്. ഉദ്ഘാടനം ചെയ്യും. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്,  മുന്‍ ഡയറക്ടര്‍ സുമന്‍ ബില്ല തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍  പങ്കെടുക്കും. സമാപന സമ്മേളനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 
      ജൂണ്‍ 29-ന് നടക്കുന്ന മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റോടെയാണ് ഈ വര്‍ഷത്തെ മഴ  മഹോത്സവം  ആരംഭിക്കും.  വയനാട്ടിലെ പ്രമുഖ കായിക താരങ്ങള്‍ പങ്കെടുക്കുന്ന മാരത്തോണ്‍, ടൂറിസം സെമിനാര്‍, വയനാട് ജീപ്പ് ക്ലബ്ബുമായി സഹകരിച്ച് ഫണ്‍ ഡ്രൈവ്, ഫ്രണ്ട് ലി മാച്ചുകള്‍, സൈക്ലിംഗ് , സാംസ്‌കാരിക പരിപാടികള്‍,  എന്നിവയെല്ലാം മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തും. വയനാട് ടൂറിസത്തെ ലോക ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായി ലോക പ്രശ്‌സതരായ 30 ബ്ലോഗര്‍ പങ്കെടുക്കും. ജൂലായ് ഏഴിന് കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബ്ബില്‍ നടക്കുന്ന മഡ് ഫുട്‌ബോള്‍  ഫ്രണ്ട്‌ലി  മാച്ചില്‍    ടൂറിസം സംരംഭകര്‍, പോലീസ് ടീം,  ഫോറസ്റ്റ് ടീം, മീഡിയ ടീം,  തുടങ്ങിയവര്‍ പങ്കെടുക്കും.

ഇത്തവണ ഓഫ് റോഡ് റൈഡിന്  പകരമായി   നടത്തുന്ന ഫണ്‍ഡ്രൈവ് ജൂലായ് 13-ന് നടക്കും. വിവിധ ഓഫ് റോഡ് വാഹനങ്ങളുമായി റൈഡേഴ്‌സ് എത്തും. അന്ന് തന്നെ  കല്‍പ്പറ്റ ഹരിത ഗിരി ഹോട്ടലില്‍ നടക്കുന്ന  ടൂറിസം സെമിനാറില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ പഠനം നടത്തുന്ന മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 
     13-ന് കല്‍പ്പറ്റ എസ്.കെ. എം.ജെ.  സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേക സജ്ജമാക്കുന്ന വേദിയിലാണ് സാംസ്‌കാരിക പരിപാടിയുടെ ഭാഗമായുള്ള മെഗാഷോ  .പങ്കാളിത്തം കൊണ്ടും പ്രമേയങ്ങള്‍ കൊണ്ടും  സ്പ്ലാഷിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ മഹോത്സവമാണ്     ഇത്തവണ ഒരുക്കിയിട്ടുള്ളത്.  വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍  പ്രസിഡണ്ട് വാഞ്ചീശ്വരന്‍, സെക്രട്ടറി സി.പി. ശൈലേഷ്, സ്പ്ലാഷ് ജനറല്‍ കണ്‍വീനര്‍ എം..ജെ. സുനില്‍, കോഡിനേറ്റര്‍ കെ. രവീന്ദ്രന്‍, ജോസ് കൈനടി തുടങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *