April 26, 2024

വ്യാപാരി വ്യവസായി ഏകോപന സമിതി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

0
30.jpg
പുതുശേരിക്കടവ്:  വ്യാപാരി വ്യവസായി ഏകോപന സമിതി പുതുശേരിക്കടവ് യൂണിറ്റ് പ്രദേശത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു കോഴ്‌സുകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കെ .മുരളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കോമ്പി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജില്ലാ സെക്രട്ടറി അബ്ദുള്ള ഹാജിതരുവണ മുഖ്യ പ്രഭാഷണം നടത്തി. കെ. മുഹമ്മദലി മാസ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.അബു, റിട്ട എസ്.ഐ പി.എ അബുബക്കര്‍ , ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ. ഇബ്രാഹിം,യംഗ് ഫൈറ്റേഴ്‌സ് ക്ലബ് സെക്രട്ടറി ജോണ്‍ ബേബി എന്‍.പി ഷംസുദ്ദിന്‍, ഇ. മൊയ്തു മാസ്റ്റര്‍, ഉസ്മാന്‍ ഏവെട്ടന്‍, എന്നി |വര്‍ പ്രസംഗിച്ചു. വി. അഷ്‌റഫ് സ്വാഗതവും, ഇബ്രാഹിം പ്ലാസ നന്ദിയും പറഞ്ഞു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *