May 13, 2024

ഭയപ്പെടുത്തുന്ന ഇന്ത്യയിൽ ജീവിക്കുകയെന്നത‌് ഏറ്റവും വലിയ ശിക്ഷ: ഡോ. ഖദീജ മുംതാസ‌്

0
Jwd5580.jpg


കൽപ്പറ്റ:
ഭയപ്പെടുത്തുന്ന ഇന്ത്യയിൽ ജീവിക്കുകയെന്നത‌് ഏറ്റവും വലിയ ശിക്ഷയാകുമെന്ന‌് കേരള സാഹിത്യ അക്കാദമി വൈസ‌് ചെയർപേഴ‌്സൺ ഡോ. ഖദീജ മുംതാസ‌് പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന വി ജി വിജയന്റെ  രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച‌്  വയനാട‌് പ്രസ‌്ക്ലബ‌് സംഘടിപ്പിച്ച വി ജി വിജയൻ അനുസ‌്മരണത്തിൽ ‘ജനാധിപത്യം: ആശങ്കകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഏകമുഖ സംസ‌്കാരം എന്നതുതന്നെ ഭയപ്പെടുത്തുന്നതാണ‌്. എതിർക്കുന്നവരെ ജയിലിലടക്കുന്ന ഇന്ത്യ, ആൾക്കൂട്ട കൊലപാതകങ്ങളുടെ ഇന്ത്യ‌ ഇതെല്ലാമാണിപ്പോൾ രാജ്യം. ഇന്ത്യയിൽ നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം കടുത്തതാണ‌്. ഒപ്പം നിൽക്കുമെന്ന‌് കരുതന്നവരൊന്നും കൂടെയുണ്ടാകില്ല. ഭയം എല്ലാവരെയും  ഗ്രസിക്കുകയാണ‌്.  മാധ്യമങ്ങൾ കോർപ്പറേറ്റ‌് താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുമ്പോൾ സത്യം മറച്ചുവെക്കപ്പെടുകയും ബുദ്ധിയുള്ളവർപോലും നിസാഹയരാവുകയും ചെയ്യും. കോർപ്പറേറ്റ‌്, കച്ചവട വിധേയത്വമുള്ള വരേണ്യ വർഗം ഇപ്പോഴും  നിലനിൽക്കുയാണ‌്. സത്യം മനസിലാക്കി തരേണ്ടത‌് ആരാണ‌് ? സത്യം മനസിലാക്കി എഴുതേണ്ടത‌് ആരാണ‌് ? എന്നുള്ളതാണ‌് ചോദ്യം. മാറ്റങ്ങൾ യാഥാർഥ്യം അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങളാവണം. അല്ലാത്ത പക്ഷം ജനാധിപത്യത്തെപോലും സംശയത്തോടെ കാണേണ്ടിവരും. ഇടതുപക്ഷം ഇല്ലാതാകണമെന്നാഗ്രഹിക്കുന്നവർ എങ്ങനെയുള്ള ഇന്ത്യയാണ‌് വരാനിരിക്കുന്നതെന്നുകൂടി ആലോചിക്കണം. ഈ ആലോചനതന്നെ ഭയപ്പെടുത്തുന്നതാണെന്നും ഖദീജ മുംതാസ‌് പറഞ്ഞു.

വി ജി വിജയൻ എൻഡോവ‌്മെന്റ‌് വിതരണം ചെയ‌്തു  .
പത്രപ്രവർത്തക യൂനിയൻ നേതാവും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന വി ജി വിജയന്റെ സ‌്മരണക്കായി വയനാട‌് പ്രസ‌് ക്ലബ‌് ഏർപ്പെടുത്തിയ എൻഡോവ‌്മെന്റ‌് വിതരണവും അനുസ‌്മരണ സമ്മേളനവും സാഹിത്യ അക്കാദമി വൈസ‌് ചെയർ പെഴ‌്സൺ ഡോ. ഖദീജ മുംതസ‌് ഉദ‌്ഘാടനം ചെയ‌്തു.കഴിഞ്ഞ എസ‌്എസ‌്എൽസി പരീക്ഷയിൽ  മികച്ച വിജയം നേടിയ നാല‌് പട്ടിക വർഗ വിദ്യാർത്ഥികൾക്കാണ‌്  5000 രൂപയും ഫലകവും അടങ്ങിയ  എൻഡോവ‌്മെന്റ‌് സമ്മാനിച്ചത‌്. പ്രസ‌് ക്ലബിൽ നടന്ന ചടങ്ങിൽ ജനാധിപത്യം–-വെല്ല‌് വിളികളും  ആശങ്കകളും എന്ന വിഷയത്തിൽ ഡോ. ഖദീജ മുംതസ‌് സംസാരിച്ചു. വി ജി വിജയൻ അനുസ‌്മരണ സമിതി ചെയർമാൻ വിജയൻ ചെറുകര അനുസ‌്മരണ പ്രഭാഷണം നടത്തി. 
ചടങ്ങിൽ വിവിധ മേഖലകളിൽ മികവ‌് തെളിയിച്ച മാധ്യമപ്രവർത്തകരെ ആദരിച്ചു.    പ്രസ‌് ക്ലബ‌് സെക്രട്ടരി പി ഒ ഷീജ, പ്രസിഡണ്ട‌് പ്രദീപ‌് മാനന്തവാടി, ട്രഷറർ എം ഷാജി, ഇൻഫർമേഷൻ ഓഫീസർ കെ ടി ശേഖർ, മാധ്യമം ന്യൂസ‌് എഡിറ്റർ  വി മുഹമ്മദാലി, ഗവ. കോളേജ‌് മുൻ ലക‌്ചറർ പി സി രാമൻകുട്ടി, കെ സദാനന്ദൻ, കെ എ അനിൽകുമാർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *